ജെഎന്‍യു വിസി രാജി വെക്കണം; മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി
ദില്ലി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമമുണ്ടായ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. ദില്ലിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ സമര പരമ്പര തന്നെ നടത്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യത്തെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. ജെഎന്‍യുവിലെ പ്രശ്നങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് വൈസ് ചാന്‍സലര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വിസി അത് പാലിച്ചില്ല. രാജിവയ്ക്കാന്‍ ജഗദീഷ് കുമാര്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ […]
