ലോക പൈതൃകപട്ടികയിൽ ഇടം നേടി ടാഗോറിന്റെ ശാന്തിനികേതൻ
രബീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതൻ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ നിന്നും പട്ടിയിൽ ഇടംനേടുന്ന 41-ാമത്തെ ലോക പൈതൃക സ്വത്താണ് ശാന്തിനികേതൻ. 1863-ൽ ആശ്രമമെന്ന നിലയിൽ സ്ഥാപിതമായ ശാന്തിനികേതൻ പിന്നീട് 1901-ൽ ടാഗോർ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു. 2010 മുതൽ യുനെസ്കോയുടെ താത്കാലിക പട്ടികയുടെ ഭാഗമായിരുന്നു ശാന്തിനികേതൻ. റിയാദിൽ നടന്ന 45-ാമത് ലോക പൈതൃക സമിതി യോഗത്തിലാണ് ശാന്തിനികേതനെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.ശാന്തിനികേതൻ ലോക പൈതൃക പട്ടികയിൽ ഇടം നേടിയതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബംഗാൾ […]
