സ്ത്രീധനം വാങ്ങുന്നത് തെറ്റല്ല; വിമർശനത്തിന് പിന്നാലെ ഏപ്രില്‍ ഫൂള്‍ പോസ്റ്റ് നീക്കം ചെയ്ത് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്
സോഷ്യൽ മീഡിയയിൽ ഉയർന്ന വ്യാപക വിമർശനങ്ങൾക്ക് പിന്നാലെ ഏപ്രിൽ ഫൂൾ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്. സ്ത്രീധനം വാങ്ങുന്നത് തെറ്റല്ലെന്നും ഭാര്യയ്ക്ക് മേല്‍ ഭര്‍ത്താവിന് ബലപ്രയോഗം നടത്താമെന്നും ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞതിന് ശേഷം ഇത് ഏപ്രില്‍ ഫൂള്‍ തമാശ മാത്രമാണെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചത്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റല്ലെന്നും ഭാര്യയ്ക്ക് മേല്‍ ഭര്‍ത്താവ് ബലപ്രയോഗം നടത്തുന്നത് കുറ്റമല്ലെന്നുമുള്ള പൊതുധാരണകളെ […]
