National News

വീണ്ടും പടയപ്പയിറങ്ങി; മൂന്നാർ നെറ്റിമേട് ഭാഗത്ത് തേയില കൊളുന്തുമായി പോയ വാഹനം തടഞ്ഞു

  • 14th June 2023
  • 0 Comments

മൂന്നാർ നെറ്റിമേട് ഭാഗത്ത് വീണ്ടും പടയപ്പയിറങ്ങി. തേയില കൊളുന്തുമായി പോയ വാഹനം ആന തടഞ്ഞു. ആനയെ കണ്ടതോടെ വാഹനത്തിൽ നിന്നിറങ്ങി ഓടിയ രക്ഷപ്പെട്ട ഡ്രൈവർ വാഹനത്തെ ഒന്നും ചെയ്യരുതെന്ന് പറയുന്ന ദൃശ്യം വിഡിയോയിൽ ഉണ്ട്.ണ്ട്.ഇന്നലെ വൈകിട്ടാണ് സംഭവം. പടയപ്പ വാഹനത്തെ തൊട്ടുനോക്കിയതല്ലാതെ, ആക്രമിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ല. മണിക്കൂറൂകളോളം സ്ഥലത്ത് നിലയുറപ്പിച്ച ആന പിന്നീട് കാട്ടിലേക്കു മടങ്ങി. ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് പടയപ്പ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത്.

error: Protected Content !!