Health & Fitness News

നിലവില്‍ ഒമിക്രോണ്‍ വാക്‌സിനുകളെ മറികടക്കില്ല; കൂടുതല്‍ ഗവേഷണം അനിവാര്യം

  • 8th December 2021
  • 0 Comments

കോവിഡിന്റെ മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതാണ് ഒമിക്രോണ്‍ വകഭേദമെന്നു ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥനായ മൈക്കല്‍ റയാന്‍. ‘ഇപ്പോഴത്തെ വാക്‌സിന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാന്‍ ഒമിക്രോണിന് കഴിയുക ഏതാണ്ട് അസാധ്യമാണ്. പക്ഷേ, കുറച്ചുനാള്‍ കഴിയുമ്പോള്‍ നിലവിലെ വാക്‌സീനുകള്‍ക്ക് ഒമിക്രോണിനെ ചെറുക്കാന്‍ പറ്റാതെ വന്നേക്കാം. ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ നാളുകളാണ് എന്നതുകൊണ്ട് അവ പുറത്തുവിടുന്ന സൂചനകള്‍ നമ്മള്‍ വ്യാഖ്യാനിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം’- റയാന്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് വിഭാഗത്തിന്റെ ഡയറക്ടറായ റയാന്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു. […]

National News

കോവാക്​സിനെ അംഗീകരിച്ച് ലോകാരോഗ്യ സംഘടന

  • 3rd November 2021
  • 0 Comments

ഇന്ത്യയിൽ ഭാരത്​ ബയോടെക്​ നിർമിച്ച കോവിഡ്​ പ്രതിരോധ വാക്സിനായ കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കഴിഞ്ഞ ഏപ്രിലിൽ ഭാരത് ബയോടെക് അംഗീകാരത്തിനായി അപേക്ഷ നൽകിയിരുന്നു. വാക്സിൻ പരീക്ഷണത്തിന്‍റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങൾ ലോകാരോഗ്യ സംഘടന പരിശോധിച്ചിരുന്നു. നേരത്തെ തന്നെ അനുമതി ലഭിക്കുമെന്ന് കരുതിയെങ്കിലും പല കാരണങ്ങളാൽ അനുമതി നീണ്ടുപോയത് കോവാക്സിൻ സ്വീകരിച്ചവരെ ആശങ്കയിലാക്കിയിരുന്നു. ഇപ്പോൾ വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള ​വാക്സിനുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .ഇതോടെ കോവാക്സിന്​ സ്വീകരിച്ചവർക്ക്​ അന്താരാഷ്​ട്ര യാത്രകൾക്ക്​ ഉൾപ്പെടെ നേരിട്ടിരുന്ന തടസ്സം ഒഴിവാകും. ഇന്ത്യയുടെ ആദ്യ […]

International News

കോവിഡ്; ജനങ്ങളുടെ മാനസികാരോഗ്യം തകർത്തു; ലോകാരോഗ്യസംഘടന

  • 22nd July 2021
  • 0 Comments

കോവിഡ്​ -19 പകർച്ചവ്യാധി മൂലം ജനങ്ങളുടെ മാനസികാരോഗ്യത്തിനുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി മുൻഗണന നൽകുമെന്ന്​ ലോകാരോഗ്യസംഘടന. കഴിഞ്ഞ ദിവസം ​യൂറോപ്യൻ മേഖലയിലെ ഡബ്ലു.എച്ച്​.ഒയുടെ ഉന്നത ഉദ്യോഗസ്​ഥർ നടത്തിയ യോഗത്തിലാണീ തീരുമാനം യൂറോപ്യൻ മേഖലയിലെ ആളുകൾ അക്ഷരാർത്ഥത്തിൽ കോവിഡിന്‍റെ ആഘാതത്തിലും അതിന്‍റെ അനന്തരഫലങ്ങളിലും തകർന്നുകൊണ്ടിരിക്കുകയാണെന്ന്​ ലോകാരോഗ്യസംഘടനയുടെ റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗ് പറഞ്ഞു. പകർച്ചവ്യാധി ലോകത്തെ നടുക്കി. ആഗോളതലത്തിൽ നാല്​ ദശലക്ഷത്തിലധികമാളുകൾ മരണത്തിനു കീഴടങ്ങി. ലക്ഷങ്ങളു​െട ഉപജീവനമാർഗം നശിച്ചു. മാനസികാരോഗ്യവും ക്ഷേമവും അടിസ്ഥാന മനുഷ്യാവകാശമായി കാണണമെന്ന് ഡബ്ല്യു.ടി.ഒ അഭിപ്രായപ്പെട്ടു. […]

International News

ദരിദ്ര രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ കിട്ടാനില്ലെന്ന് ലോകാരോഗ്യ സംഘടന

  • 26th June 2021
  • 0 Comments

ദരിദ്ര രാജ്യങ്ങളിൽ കൊവിഡ്-19 വാക്സിൻ ലഭിക്കാനില്ലെന്ന് ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ സൊസൈറ്റികള്‍ തുറന്ന് അപകടസാധ്യത കുറഞ്ഞ ചെറുപ്പക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ ദരിദ്രരാജ്യങ്ങള്‍ക്ക് ആവശ്യത്തിനുള്ള വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ വാക്സിനേഷൻ പരാജയത്തെക്കുറിച്ച് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രയേസസാണ് തുറന്ന് സംസാരിച്ചത്. ആഗോള സമൂഹം എന്ന നിലയിൽ നമ്മുടെ ലോകം പരാജയപ്പെടുകയാണെന്നും ടെഡ്രോസ് അഥനോം പറഞ്ഞു. എച്ച്‌ഐവി കാലത്തെ മാനസികാവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എച്ച്‌ഐവി കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് […]

National News

ഇന്ത്യയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് ആശങ്ക ഉണ്ടാക്കുന്നത്; ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യത്ത് കണ്ടെത്തിയ B.1.617.2 വേരിയന്‍റാണ് ആശങ്ക സൃഷ്ടിക്കുന്നത്. B.1.617.2 വേരിയന്‍റ് മൂന്ന് വംശങ്ങളായി വിഭജിക്കപ്പെട്ടതിനാല്‍ അതിനെ ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്‍റ് എന്നാണ് വിളിക്കുന്നത്. ഇത്, കൂടുതലായി പകരാനും ചില വാക്സിനുകളെ മറികടക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാള്‍ മാരകമാണെന്ന് ലോകാരോഗ്യ സംഘടന മഹാമാരിയെ കുറിച്ചുള്ള പ്രതിവാര വിലയിരുത്തലില്‍ പറഞ്ഞു. […]

International News

വാക്സിനെ ദുർബലപ്പെടുത്തുന്ന കോവിഡ് വകഭേദങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല; ഡബ്ലു എച്ച് ഒ മേധാവി

കോവിഡ് -19 വേരിയന്റുകളൊന്നും വാക്സിനുകളുടെ ഫലപ്രാപ്തിയെ ദുർബലപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നിരുന്നാലും, ഭാവിയിൽ ഇത് സംഭവിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കൂട്ടിച്ചേർത്തു. നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തി, രോഗനിര്‍ണ്ണയം, ചികിത്സാരീതി എന്നിവയെ എടുത്തുപറയത്തക്ക വിധത്തില്‍ തുരങ്കംവെക്കാന്‍ പ്രാപ്തമായ കൊവിഡ് വകഭേദം ഇതുവരെ ഉടലെടുത്തിട്ടില്ല.പക്ഷേ കൊവിഡ് വൈറസിന് എപ്പോഴും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തുടര്‍ന്നും അങ്ങിനെ സംഭവിക്കില്ലെന്ന് പറയാന്‍ കഴിയില്ല. ലോകാരോഗ്യ സംഘടനയുടെ 74മത് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് […]

National News

മത, രാഷ്ട്രീയ പരിപാടികള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കി: ലോകാരോഗ്യ സംഘടന

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ രാഷ്ട്രീയ, മതപരമായ പരിപാടികള്‍ കാരണമായതായി ലോകാരോഗ്യ സംഘടന. മതചടങ്ങുകളിലും രാഷ്ട്രീയ പരിപാടികളിലും ആളുകള്‍ തിങ്ങി നിറഞ്ഞ് പങ്കെടുത്തതാണ് കൊവിഡ് വ്യാപിച്ചതിന് കാരണമായതെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. കൊവിഡ് വൈറസിന്റെ വകഭേദം പെട്ടെന്ന് വ്യാപിക്കാന്‍ ഇടയായതും, വിവിധ രാഷ്ട്രീയ മത പരിപാടികളില്‍ ആളുകള്‍ ഒരുമിച്ച് കൂടിയതും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കാര്യമായ ശ്രദ്ധ നല്‍കാതിരുന്നതുമാണ് രാജ്യത്ത് കൊവിഡ് വര്‍ധിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ-കിഴക്കന്‍ ഏഷ്യയിലെ കൊവിഡ് രോഗികളില്‍ 95 ശതമാനം കൊവിഡ് കേസുകളും […]

National News

കോവിഡ് ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ലോകത്താകമാനം വ്യാപിച്ചതായി ലോകാരോഗ്യ സംഘടന. ഇപ്പോൾ 44 രാജ്യങ്ങളിൽ ഈ വകഭേദം ഇതിനകം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദം ആഗോളതലത്തിൽ ഉത്കണ്ഠയുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസം ലോകരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ബി.1.617 വകഭേദം ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയത്. ഇന്ത്യയ്ക്ക് പുറത്ത് ഈ വകഭേദം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബ്രിട്ടനിലാണ്.ബി.1.617-നെ ആഗോളതലത്തിൽ ആശങ്കപ്പെടേണ്ട വകഭേദമായി തരംതിരിച്ചതായി സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ […]

International News

കൊറോണ വൈറസ് പടർന്നത് വുഹാനിലെ ലാബിൽ നിന്നാണെന്നതിന് തെളിവില്ല; ലോകാരോഗ്യ സംഘടന

  • 12th March 2021
  • 0 Comments

കൊറോണ​ വൈറസ്​ ലോകം മുഴുക്കെ പടർന്നത്​ ചൈനീസ്​ നഗരമായ വുഹാനിലെ ലബോറട്ടറിയിൽനിന്നാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ മുതൽ നിരവധി പേർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അതിന് തെളിവില്ലെന്ന്​ ലോകാരോഗ്യ സംഘടന. ഗൂഢാലോചന സിദ്ധാന്തത്തിന്‍റെ സാധുത തേടി വുഹാനിലെത്തിയ നാലംഗ വിദഗ്​ധ സംഘമാണ്​ ലബോറട്ടറിയിൽനിന്ന്​ ​കൊറോണ വൈറസ്​ ചോർന്നതിന്​ തെളിവില്ലെന്ന്​ വ്യക്​തമാക്കിയത്​. വുഹാനിലെ വന്യജീവി മാംസ വിൽപന കേന്ദ്രത്തിൽ നിന്ന്​ പടർന്നതിന്​ തെളിവ്​ കണ്ടെത്തിയിട്ടുണ്ടെന്നാണ്​​ വെളിപ്പെടുത്തൽ. ദക്ഷിണ ചൈനീസ്​ നഗരത്തിലാണ്​ ആദ്യം രോഗിയെ കണ്ടത്​. […]

ഫൈസർ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

  • 1st January 2021
  • 0 Comments

ഫൈസർ – ബയോൺടെക്ക് വികസിപ്പിച്ചെടുത്ത വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് ലോകാരോഗ്യസംഘടന അനുമതി. ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടം നേടുന്ന ആദ്യത്തെ വാക്‌സിനാണ് ഫൈസർ വാക്‌സിൻ. യുനിസെഫും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസഷനും ആവശ്യാർഥം വാക്‌സിനുകൾ എത്തിച്ചു നൽകും. ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ രാജ്യങ്ങൾക്ക് ഫൈസർ വാക്‌സിന് അനുമതി നൽകൽ വേഗത്തിലാക്കാൻ സാധിക്കും. ഇന്ത്യയില്‍ ഫൈസര്‍ വാക്സിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഫൈസര്‍ വാക്സിന്‍ ഏറ്റവും വിലപിടിപ്പുള്ള വാക്സിനാണ്. കൂടാതെ മൈനസ് […]

error: Protected Content !!