National News

ഫൈസർ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

Pfizer COVID-19 vaccine approved by Britain | Financial Post

ഫൈസർ – ബയോൺടെക്ക് വികസിപ്പിച്ചെടുത്ത വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് ലോകാരോഗ്യസംഘടന അനുമതി. ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടം നേടുന്ന ആദ്യത്തെ വാക്‌സിനാണ് ഫൈസർ വാക്‌സിൻ.

യുനിസെഫും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസഷനും ആവശ്യാർഥം വാക്‌സിനുകൾ എത്തിച്ചു നൽകും.
ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ രാജ്യങ്ങൾക്ക് ഫൈസർ വാക്‌സിന് അനുമതി നൽകൽ വേഗത്തിലാക്കാൻ സാധിക്കും.
ഇന്ത്യയില്‍ ഫൈസര്‍ വാക്സിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഫൈസര്‍ വാക്സിന്‍ ഏറ്റവും വിലപിടിപ്പുള്ള വാക്സിനാണ്. കൂടാതെ മൈനസ് 70-80 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടതുമുണ്ട്.

നിര്‍മാണം മുതല്‍ കുത്തിവെക്കുന്നതുവരെ ഈ താപനിലയില്‍ സൂക്ഷിക്കേണ്ടതിനാല്‍ ഇന്ത്യയെപോലെ ഒരു രാജ്യത്തിന് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

ഓക്സ്ഫോര്‍ഡ് വാക്സിന്‍ താരതമ്യേന വിലകുറവായതും ഫ്രിഡ്ജിന്‍റെ തണുപ്പില്‍ സൂക്ഷിക്കാനാവും എന്നതും ഇന്ത്യക്ക് കൂടുതല്‍ സാധ്യത നല്‍കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!