Kerala

വർക്കലയിൽ കൂറ്റൻ തിമിംഗലം കരയ്ക്കടിഞ്ഞു

  • 3rd October 2023
  • 0 Comments

വർക്കല : വർക്കല ഇടവ മാന്തറ ഭാഗത്ത് കടലിൽ നിന്നും കൂറ്റൻ തിമിംഗലത്തിന്റെ മൃതദേഹം അടിഞ്ഞു കയറി. 7 മീറ്ററോളം നീളമുള്ള തിമിംഗലമാണ് കരയ്ക്കടിഞ്ഞത്. കപ്പലുകളിലെ ഫാൻ ബെൽറ്റിൽ തട്ടി അപകടം ഉണ്ടായതാവാം എന്നാണ് നാട്ടുകാർ പറയുന്നത്. തിങ്കളാഴ്ച രാത്രിയാണ് തിമിംഗലം കരയ്ക്ക് അടിഞ്ഞത്. പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ തുടങ്ങി. തീരം കുറവായ സ്ഥലം ആയതിനാൽ സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങൾ മാന്തറ ഭാഗത്തില്ല. തിമിംഗലത്തെ കെട്ടി വലിച്ചു തീരം ഉള്ള സ്ഥലത്തെത്തിച്ചു പരിശോധന നടത്തിയ […]

Kerala Local Trending

തൃശൂർ പെരിഞ്ഞനം കടപ്പുറത്ത് തിമിംഗലത്തിന്റെ ജഡം

  • 19th August 2023
  • 0 Comments

കൊടുങ്ങല്ലൂർ: പെരിഞ്ഞനം കടപ്പുറത്ത് തിമിംഗലത്തിന്റെ ജഡം കരയ്‌ക്കടിഞ്ഞു. സമിതി ബീച്ചിലാണ് 25 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. വ്യാഴം വൈകിട്ട്‌ 4.30 നാണ് നാട്ടുകാരും മത്സ്യ ത്തൊഴിലാളികളും തീരത്ത് ജഡം കണ്ടത്. തുടർന്ന് തിമിംഗലത്തെ കാണാൻ കടപ്പുറത്തേക്ക് ആളുകൾ കൂട്ടമായെത്തി. വിവരം അറിയിച്ചതിനെത്തുടർന്ന് ഫോറസ്റ്റ് അധികൃതർ കടപ്പുറത്തെത്തി. നടപടികൾ തുടങ്ങി. തിമിംഗലത്തിന്റെ ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.

error: Protected Content !!