Kerala kerala

വയനാട് ഉപതിരഞ്ഞെടുപ്പ്; കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക

  • 23rd October 2024
  • 0 Comments

കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ കളക്ടര്‍ക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമര്‍പ്പിച്ചത്. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകന്‍ റൈഹാനും പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം പ്രിയങ്കാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ച പുത്തുമല സന്ദര്‍ശിക്കും. കൂറ്റന്‍ റോഡ് ഷോയ്ക്കും പൊതുപരിപാടിക്കും ശേഷമാണ് പ്രിയങ്ക നാമനിര്‍ദേശ പത്രിക […]

kerala Kerala kerala politics

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക ഗാന്ധി; റോഡ് ഷോയില്‍ വന്‍ ജനം

  • 23rd October 2024
  • 0 Comments

കല്‍പ്പറ്റ: വയനാടിനെ ആവേശത്തിലാറാടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. കന്നിയങ്കം കുറിക്കുന്ന പ്രിയങ്കയുടെ പ്രചാരണത്തിനായി അമ്മ സോണിയാഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ വയനാട്ടിലെത്തിയിട്ടുണ്ട്. പ്രിയങ്കാഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വമ്പന്‍ ആഘോഷമാക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. രാഹുല്‍ ഗാന്ധി, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് ജനറല്‍ […]

kerala Kerala kerala politics

പ്രിയങ്ക ഗാന്ധിയെ വരവേല്‍ക്കാന്‍ കല്‍പറ്റ നഗരത്തില്‍ ആയിരങ്ങള്‍

  • 23rd October 2024
  • 0 Comments

കല്‍പറ്റ: പ്രിയങ്ക ഗാന്ധിയെ വരവേല്‍ക്കാന്‍ കല്‍പറ്റ നഗരത്തില്‍ ആയിരങ്ങള്‍. വയനാട് ലോക് സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ ‘ പത്രിക സമര്‍പ്പിക്കാനുള്ള റോഡ് ഷോ അല്‍പസമയത്തിനകം ആരംഭിക്കും. 11 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് രാവിലെ ഏഴു മണി മുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. രാവിലെ മഴ മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പതിയെ നിറവെയിലിന് വഴിമാറി. ചുരം കയറിയെത്തുന്ന ബസുകളിലും കാറുകളിലുമൊക്കെ പ്രിയങ്കയെ കാണാനുള്ളവരുടെ തിരക്കുണ്ടായിരുന്നു. ഒമ്പതു മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിനു മുന്നില്‍ ആളുകള്‍ നിറഞ്ഞുതുടങ്ങി. ഒറ്റക്കും കൂട്ടായും […]

Kerala kerala

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: വിദഗ്ധസംഘം നാളെ അന്തിമ റിപ്പോര്‍ട്ട് നല്‍കും; ആറംഗ സംഘം രണ്ടുതവണയായി ദുരന്തമേഖലയിലെത്തി പഠനം നടത്തി

  • 24th September 2024
  • 0 Comments

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം 25ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും. ആറംഗ സംഘം രണ്ടുതവണയായി ദുരന്തമേഖലയിലെത്തി പഠനം നടത്തി. പാറയും മണ്ണും മണലുമെല്ലാം ഉള്‍പ്പെടെ 25 ലക്ഷം മീറ്റര്‍ ക്യൂബ് വസ്തുക്കള്‍ ഉരുളില്‍ ചൂരല്‍മലയിലേക്ക് ഒഴുകിയെത്തിയെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ മുന്‍ ശാസ്ത്രജ്ഞനായ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. അതിശക്ത മഴയില്‍ പാളികളായ പാറയും […]

Kerala kerala

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ’; മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

  • 16th September 2024
  • 0 Comments

കൊച്ചി: മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പമുള്ള മെമ്മോറണ്ടത്തിലാണ് കണക്കുകള്‍. ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക ചെലവഴിച്ചത് വളണ്ടിയര്‍മാര്‍ക്കാണ് എന്നാണ് പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ ചെലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങള്‍ക്ക് 2,76,75,000 രൂപ ചെലവിട്ടു. വളണ്ടിയര്‍മാര്‍ക്കും ട്രൂപ്പുകള്‍ക്കും ഗതാഗതം 4 കോടി, ഭക്ഷണം, വെള്ളം 10 കോടി, താമസം 15 കോടി, ബെയ്ലി പാലത്തിന്റെ നിര്‍മാണത്തിന് 1 കോടി, ടോര്‍ച്ച്, റെയില്‍ കോട്ട്, കുട, […]

Local Trending

വയനാടിന് കൈതാങ്ങ്; കുന്ദമംഗലം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദുരിതാശ്വാസ നിധി ചാലഞ്ച്45,000 രൂപ പി.ടി.എ റഹീം എംഎല്‍എ ഏറ്റുവാങ്ങി

  • 29th August 2024
  • 0 Comments

വയനാട് ദുരന്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 45,000 രൂപ നല്‍കി കുന്നമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍/യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്, ജെആര്‍സി, എസ്പിസി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ കളക്ഷനായി സ്വരൂപിച്ച തുക വിദ്യാര്‍ത്ഥികള്‍ പി.ടി.എ റഹീം എംഎല്‍എയെ ഏല്‍പ്പിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളായ കെ സാധിക, അനൈന, സൂര്യദേവ്, ഹെഡ്മാസ്റ്റര്‍ എം പ്രവീണ്‍, പി.ടി.എ പ്രസിഡന്റ് കെ.പി ഫൈസല്‍, അധ്യാപകരായ പി ത്രിവിക്രമന്‍, ആര്‍.കെ ഹരീഷ്‌കുമാര്‍, എം ദിലീപ്, കെ […]

Kerala kerala

വയനാട് പുനരധിവാസം; പ്രാധനമന്ത്രിയുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി;വിശദ റിപ്പോര്‍ട്ട് കൈമാറി മുഖ്യമന്ത്രി

  • 27th August 2024
  • 0 Comments

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. വയനാട് ദുരന്തബാധിതരുടെ പുനരധിവാസം, പ്രളയ ദുരിതാശ്വാസം എന്നിവയടക്കം കേരളത്തിന്റെ വിവിധ ആവശ്യങ്ങളുമായാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഡല്‍ഹി കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രിയെ കണ്ടുമടങ്ങിയത്. ഉരുള്‍ ദുരന്തത്തിന്റെ ആഘാതം വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. നേരത്തെ വയനാട്ടില്‍ […]

Kerala kerala

വയനാടിനായി കൈത്താങ്ങ്; കുന്ദമംഗലം അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയയിലെ കുരുന്നുകള്‍ പണം കൈമാറി

  • 27th August 2024
  • 0 Comments

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കുന്ദമംഗലം അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയയിലെ കുരുന്നുകള്‍. ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ദുരിതബാധിതരുടെ നൊമ്പരവും നിസ്സഹായതയും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞ കുട്ടികള്‍ അവരെ സഹായിക്കാനായി കൈ കോര്‍ക്കുകയായിരുന്നു. സകലതും ഉരുളെടുത്ത് ഉപജീവനം വഴിമുട്ടിയ വയനാട്ടുകാര്‍ ഊര്‍ജ്ജസ്വലരായി ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹമാണ് കുട്ടികള്‍ക്ക് പണം പിരിക്കാന്‍ പ്രേരണയായത്. മദ്രസയിലെ നൂറോളം കുട്ടികള്‍ പണക്കുടുക്കകളില്‍ സൂക്ഷിച്ച പണമുള്‍പ്പടെ സ്വരുക്കൂട്ടിയാണ് ……… രൂപ കൈമാറിയത്. മദ്ദ്രസ്സാ ലീഡര്‍ ഹാമി ഫൈസാന്‍ പീപ്പിള്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റമീം പി.എ ക്കാണ് […]

kerala Kerala

മുണ്ടക്കൈ-ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ ലഭിച്ചു; കണ്ടെത്തിയത് അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങള്‍; ഡിഎന്‍എ പരിശോധന നടത്തും.

  • 25th August 2024
  • 0 Comments

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും. ശരീര ഭാഗങ്ങള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആനടിക്കാപ്പില്‍- സൂചിപ്പാറ മേഖലയിലാണ് തിരച്ചില്‍ നടത്തിയത്. ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ നിര്‍ദേശ പ്രകാരമാണ് ഇന്ന് പ്രത്യേക സംഘം തിരച്ചിലിനിറങ്ങിയത്. അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂര്‍ത്തിയായി.

Kerala kerala

വയനാടിനൊരു കൈതാങ്ങുമായി സ്വകാര്യബസുകാര്‍; ഇന്നത്തെ കലക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്.

  • 22nd August 2024
  • 0 Comments

കുന്ദമംഗലം. വയനാടിനൊരു കൈതാങ്ങുമായി സ്വാകാര്യബസുകാര്‍.ഇന്നത്തെ മുഴുവന്‍ കലക്ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും, കുന്ദമംഗലം, മുക്കം മലയോര മേഖല ബസ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വ ത്തില്‍ നടത്തുന്ന ദുരിതാശ്വാസ നിധി സമാഹരണം കുന്ദമംഗലം പഴയ സ്റ്റാന്റില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ അലവി ഫ്‌ലാഗ് ഓഫ് ചെയ്തു, സി ഡി അഭിലാഷ് അധ്യക്ഷത വഹിച്ചു, ബിജു പൂതക്കണ്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനില്‍കുമാര്‍, വിവിധ കക്ഷി നേതാക്കളായ എം കെ മോഹന്‍ ദാസ്, സി വി […]

error: Protected Content !!