വയനാട് ദുരന്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 45,000 രൂപ നല്‍കി കുന്നമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍/യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്, ജെആര്‍സി, എസ്പിസി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ കളക്ഷനായി സ്വരൂപിച്ച തുക വിദ്യാര്‍ത്ഥികള്‍ പി.ടി.എ റഹീം എംഎല്‍എയെ ഏല്‍പ്പിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളായ കെ സാധിക, അനൈന, സൂര്യദേവ്, ഹെഡ്മാസ്റ്റര്‍ എം പ്രവീണ്‍, പി.ടി.എ പ്രസിഡന്റ് കെ.പി ഫൈസല്‍, അധ്യാപകരായ പി ത്രിവിക്രമന്‍, ആര്‍.കെ ഹരീഷ്‌കുമാര്‍, എം ദിലീപ്, കെ നീത എന്നിവര്‍ സന്നിഹിതരായിരുന്നു.