‘മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല’; ഷാജ് കിരണുമായുള്ള സംഭാഷണം പുറത്തുവിട്ട് സ്വപ്ന
ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് സ്വപ്‌ന സുരേഷ്. ഷാജ് കിരണിനെ തനിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ്തന്നെ അറിയാമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. പാലക്കാട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ഒന്നരമണിക്കൂര്‍ നീളമുള്ളതാണ് പുറത്തുവിട്ട ശബ്ദരേഖ ഷാജ് കിരണിന്റെ നാടകം ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ് ഓഡിയോ പുറത്തുവിടുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഷാജ് കിരണമായി വര്‍ഷങ്ങളായി ബന്ധമുണ്ട്. ഷാജിനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും സ്വപ്ന ആവര്‍ത്തിച്ചു. പിന്നീട് ശിവശങ്കറിന്റെ ആത്മകഥ വന്നതിന് ശേഷമാണ് പരിചയം പുതുക്കിയതെന്നും […]
