പുട്ടിന്റെ സഹായി മരിച്ച നിലയിൽ;വീണത് 16ാം നിലയില്‍ നിന്ന്
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ അടുത്ത അനുയായി 16ാം നിലയില്‍ നിന്ന് വീണ് മരിച്ചു.വ്‌ളാഡിമിര്‍ പുട്ടിനുമായി ഏറെ അടുപ്പമുള്ള പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ധനസഹായ വിഭാഗത്തിന്റെ അധ്യക്ഷയായിരുന്ന മരീന യാൻകിനയാണ് (58) മരിച്ചത്. സെന്റ് പീറ്റേഴ്സ്ബർഗിലെ കലിനിസ്കി മേഖലയിൽ റെസിഡൻഷ്യൽ കോംപ്ലക്സിന്റെ പേവ്മെന്റിൽ ബുധനാഴ്ച രാവിലെ എട്ടിനു മുൻപാണ് മൃതദേഹം കണ്ടെത്തിയത്. റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്നു മരിനാ യാങ്കിന. ബുധനാഴ്ചയാണ് ഇവരുടെ മൃതദേഹം സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന നിലയിലാണ് മരിനാ […]
