Trending

വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയായേക്കും

  • 25th September 2019
  • 0 Comments

വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സിപിഎം നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. നിലവില്‍ തിരുവനന്തപുരം മേയറാണ് പ്രശാന്ത്. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും, പ്രളയകാലത്തെ പ്രശാന്തിന്റെ മികവുറ്റ പ്രവർത്തനമാണ് തീരുമാനം മാറ്റിമറിച്ചത്. അതേസമയം അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ ജില്ലാ സെക്രട്ടേറിയറ്റും ഉച്ചയ്ക്ക് ശേഷം മണ്ഡലം കമ്മിറ്റി യോഗവും ചേരും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥി പ്രഖ്യാപനം […]

error: Protected Content !!