Kerala

വിഴിഞ്ഞം സെമിനാർ; മുഖ്യമന്ത്രി പങ്കെടുക്കില്ല, പകരം ധനമന്ത്രി ഉദ്ഘാടനം ചെയ്യും

  • 29th November 2022
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിപ്പ്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ രാവിലെ പത്ത് മണിക്കാണ് പരിപാടി. മുഖ്യമന്ത്രിക്ക് പകരം ധനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. ശശി തരൂരും പരിപാടിയിൽ പങ്കെടുക്കില്ല. ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്നാണ് തരൂരിന്റെ ഓഫീസ് അറിയിക്കുന്നത്. സമരം സംഘർഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം […]

Kerala

വിഴിഞ്ഞം തുറമുഖ നിർമ്മാണം; നൂറ് കോടിയുടെ നഷ്ടം, അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

  • 9th October 2022
  • 0 Comments

തിരുവനന്തപുരം: ലത്തീൻ സഭയുടെ സമരം മൂലം തടസ്സപ്പെട്ട വിഴിഞ്ഞം തുറമുഖ നി‍ർമ്മാണത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. നിലവിലെ സാഹചര്യം ച‍ർച്ച ചെയ്യാൻ അദാനി ഗ്രൂപ്പിനെ സ‍ർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചു. തുറമുഖ മന്ത്രി അഹമ്മദ് ദേവ‍ർകോവിലുമായി അദാനി പോർട്സ് ലിമിറ്റഡ് സിഇഒ രാജേഷ് ജാ വ്യാഴാഴ്ച ചർച്ച നടത്തുമെന്നാണ് സൂചന. സമരത്തിൻ്റെ പശ്ചാത്തലത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന് യോഗം ചർച്ച ചെയ്യും. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം മൂലം 54 ദിവസമായി […]

Kerala

വിഴിഞ്ഞം പ്രശ്‍നത്തില്‍ സിപിഎം ഇടപെടലുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി

  • 24th September 2022
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്‍നത്തില്‍ സിപിഎം ഇടപെടലുണ്ടാകുമെന്ന് ഉറപ്പ് കിട്ടിയതായി സമരസമിതി. സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ടശേഷമാണ് സമരസമിതിയുടെ പ്രതികരണം. മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച ചെയ്ത്‌ നയപരമായ തീരുമാനങ്ങളിലേക്ക് എത്താമെന്നറിയിച്ചു. വിഷയത്തില്‍ അതിരൂപതയ്ക്ക് തുറന്ന മനസാണ്. സർക്കാർ നിർദേശങ്ങളിൽ തിങ്കളാഴ്‍ച്ച നിലപാടറിയിക്കും. സമരം ജീവന്മരണ പോരാട്ടമാണ്. ആശങ്കകൾ അവസാനിക്കുമെങ്കിൽ സമവായം സാധ്യമാണെന്നും സമരസമിതി അറിയിച്ചു.

Kerala News

വിഴിഞ്ഞം സമരം;ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് വി ഡി സതീശൻ,സർക്കാരിനെതിരെ വിമർശനവുമായി ലത്തീൻ അതിരൂപത

  • 4th September 2022
  • 0 Comments

വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാന്‍ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് കത്തയച്ചു.ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും വി ഡി സതീശൻ പറഞ്ഞു. കത്തിന്റെ പൂര്‍ണരൂപം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ സമരം തുടങ്ങിയിട്ട് മൂന്നാഴ്ചയായി. തിങ്കളാഴ്ച ധ5.09.22പ മുതല്‍ മുല്ലൂരിലെ സമര കവാടത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ . നെറ്റോയുടേയും മുന്‍ […]

Kerala News

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സംരക്ഷണം ഉറപ്പാക്കണം;പൊലീസ് സുരക്ഷ നല്‍കണം,തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി

  • 1st September 2022
  • 0 Comments

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്. തുറമുഖനിര്‍മാണം തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.തുറമുഖ നിർമാണ പ്രദേശത്തേക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തരുത്. പ്രോജക്ട് സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാൻ പ്രതിഷേധക്കാർക്ക് അവകാശം ഇല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ കാരണം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ണമായും സ്തംഭിച്ചു എന്ന് കാട്ടിയാണ് അദാനി ഗ്രൂപ്പും നിര്‍മ്മാണ ചുമതലയുള്ള കമ്പനിയും കോടതിയെ സമീപിച്ചത്. അതീവസുരക്ഷാ മേഖലയായ […]

Kerala News

വിഴിഞ്ഞം തുറമുഖം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കും, തീരശോഷണം പഠിക്കാന്‍ സമിതിയെന്നും മുഖ്യമന്ത്രി

  • 30th August 2022
  • 0 Comments

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ആണ് തുറമുഖ നിര്‍മ്മാണം തുടങ്ങിയതെന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി തുടങ്ങും മുന്‍പ് തന്നെ തീര ശോഷണം ഉണ്ട്. മത്സ്യ തൊഴിലാളികളുടെ ആവശ്യത്തില്‍ ചിലത് ന്യായമാണ്. ഒരു വിഭാഗം […]

Kerala News

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി

  • 29th August 2022
  • 0 Comments

വിഴിഞ്ഞം തുറമുഖപദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി. മത്സ്യത്തൊഴിലാളികള്‍ക്ക് എന്ത് പരാതിയുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുത് പ്രതിഷേധമെന്നും ഹൈക്കോടതി വ്യക്തമാക്കി. പദ്ധതിയോട് എതിര്‍പ്പുള്ളവര്‍ക്ക് ഉചിത ഫോറത്തില്‍ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയില്‍നിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാല്‍ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി […]

National News

കേന്ദ്രസേനയുടെ സംരക്ഷണം വേണ്ടെന്ന് സര്‍ക്കാര്‍, വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

  • 26th August 2022
  • 0 Comments

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തിനെതിരെയായി സമരം തടയുന്നതിന് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും, നിര്‍മാണ കരാര്‍ കമ്പനി ഹോവെ എന്‍ജിനീയറിങ് പ്രൊജക്ട്‌സും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പൊലീസും സര്‍ക്കാരും നിഷ്‌ക്രിയത്വം പാലിക്കുകയാണ് എന്നു കാട്ടിയാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും […]

Kerala News

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ല, പദ്ധതിക്കെതിരായ നിലപാട് ജനവിരുദ്ധം, സമരം മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി

  • 23rd August 2022
  • 0 Comments

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ മത്സ്യത്തൊഴിലാളി സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കെതിരായ നിലപാട് വികസനവിരുദ്ധവും ജനവിരുദ്ധവുമാണ്. സമരം നടത്തുന്ന എല്ലാവരും വിഴിഞ്ഞത്തുകാരല്ല. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് അദ്ദേഹം ആരോപിച്ചു.പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. തുറമുഖ പദ്ധതി മൂലം വിഴിഞ്ഞത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. സമഗ്ര പഠനം നടത്തിയതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത്. പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിര്‍മ്മിക്കും വരെ മത്സ്യത്തൊഴിലാളികളുടെ വീടിന് […]

Kerala News

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പത്ത് ഏക്കര്‍, 3000 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ്, നാളെയും ചര്‍ച്ച

  • 22nd August 2022
  • 0 Comments

വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണത്തിനെതിരെ നടക്കുന്ന സമരം ശക്തമാകുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പുതിയ നിര്‍ദേശവുമായി മന്ത്രിസഭാ ഉപസമിതി. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കറും തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിനു വിട്ടു നല്‍കും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താനും തീരുമാനമായി. രണ്ടിടങ്ങളിലുമായി 3000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ആദ്യം 335 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ് ലഭ്യമാക്കും. ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്കാും മുന്‍ഗണന നല്‍കുക. ഇവരെയെല്ലാം വാടക വീടുകളിലേക്ക് […]

error: Protected Content !!