നാവിൽ എല്ലില്ലെന്ന് കരുതി എന്തും പറയരുത്;ആരുടേയും സിർട്ടിഫിക്കറ്റ് വേണ്ടെന്ന് മന്ത്രി
ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍.വൈദികന്റെ മാപ്പ് സ്വീകരിച്ചിട്ടില്ല. എന്നോട് മാപ്പ് പറയണമെന്നുമില്ല. എന്തും വിളിച്ചു പറയാമെന്ന അഹങ്കാരമാണ്. ആ അഹങ്കാരം നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു.മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. വികസനത്തിന് ആരും തടസം നില്‍ക്കാന്‍ പാടില്ലെന്നാണ് വിഴിഞ്ഞം സെമിനാറില്‍ താൻ പറഞ്ഞത്. ദേശദ്രോഹം എന്നാണ് താൻ പറഞ്ഞത്. ആരുടേയും സിർട്ടിഫിക്കറ്റ് വേണ്ട. നാവിനു എല്ലില്ലെന്ന് വച്ച് ഒന്നും പറയണ്ട. തിയോഡേഷ്യസ് എന്നത് ഗൂഗിളിൽ നോക്കിയാൽ അർഥം മനസ്സിലാകും. എന്നോടാരും മാപ്പ് പറഞ്ഞിട്ടില്ല, അതിന്‍റെ […]
