ദളപതി 67-ൽ വില്ലനായി സഞ്ജയ് ദത്ത്,ത്രില്ലടിച്ച് ആരാധകർ
മാസ്റ്ററിനു ശേഷം വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തും . സിനിമയിൽ വില്ലന്‍ കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. അദ്ദേഹത്തിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണിത്. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഞ്ജയ് ദത്തിനെ തമിഴ് സിനിമയിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം ദളപതി 67-ന്റെ ഭാഗമാകുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു.. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് കശ്മീരില്‍ ആരംഭിക്കും.വിജയ് ചിത്രത്തിന്റെ വൺലൈൻ കേട്ട് ത്രില്ലടിച്ചെന്ന […]







