കോടതിയലക്ഷ്യ കേസില്‍ വിജയ് മല്ല്യയെ നാല് മാസം തടവിന് ശിക്ഷിച്ച് സുപ്രീംകോടതി
കോടതി അലക്ഷ്യ കേസില്‍ വിവാദ വ്യവസായി വിജയ മല്യക്ക് സുപ്രീം കോടതി നാല് മാസത്തെ തടവ് ശിക്ഷയും രണ്ടായിരം രൂപ പിഴയും വിധിച്ചു. കോടതിയില്‍ ഹാജരാകാത്ത വിജയ് മല്ല്യയുടെ നിലപാടില്‍ കോടതി അമര്‍ഷം രേഖപ്പെടുത്തി. പിഴ അടച്ചില്ലെങ്കില്‍ 2 മാസത്തെ തടവ് കൂടി മല്ല്യ അനുവഭിക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017ലെ കോടതിയലക്ഷ്യ കേസില്‍ വിജയ് മല്ല്യ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പലിശ സഹിതം നാല് […]

