യേശുദാസ് കേരളത്തിന്റെ ലോകോത്തര ഗായകനാണ്; നടന്‍ വിനായകന്റെ അധിക്ഷേപത്തില്‍ പ്രതികരിച്ച് ജി. വേണുഗോപാല്‍
തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായകന്‍ കെ.ജെ യേശുദാസിനെതിരായ നടന്‍ വിനായകന്റെ അധിക്ഷേപത്തില്‍ പ്രതികരണവുമായി ഗായകന്‍ ജി. വേണുഗോപാല്‍. യേശുദാസ് നമ്മുടെ കേരളത്തിന്റെ ലോകോത്തര ഗായകനാണ്. പാട്ടുകാരനെ പാട്ടുകാരനായി മാത്രം കണ്ടാല്‍ മതി. അദ്ദേഹം സാമൂഹ്യ പരിഷ്‌കര്‍ത്താവെന്ന് തോന്നുന്ന ഇടത്താണ് അഭിപ്രായ വ്യത്യാസം ഉടലെടുക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കേരളത്തില്‍ ഇപ്പോള്‍ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ച് പുതിയവ പണിയുകയാണ് നമ്മള്‍. പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് എന്ന കരിങ്കല്‍ ഭിത്തിയില്‍ തല തല്ലി ഒട്ടുമിക്ക പ്രശസ്തര്‍ക്കും അടി […]

