Kerala News

വളാഞ്ചേരിയിൽ വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരിച്ചതായി പരാതി

മലപ്പുറം വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാത്തതിനാല്‍ കൊവിഡ് രോഗി മരിച്ചതായി പരാതി. തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 80 വയസായിരുന്നു.വെന്റിലേറ്റര്‍ സൗകര്യം വേണമെന്ന ആവശ്യം പൊലീസ് കണ്ട്രോള്‍ റൂമിലും അറിയിച്ചിരുന്നു. ആശുപത്രി അധികൃതരും ബന്ധുക്കളും നിരവധി തവണ വെന്റിലേറ്ററിന് വേണ്ടി ശ്രമിച്ചിരുന്നു. അയല്‍ ജില്ലകളില്‍ വരെ വെന്റിലേറ്ററിനായി ശ്രമിച്ചു. സോഷ്യല്‍ മിഡിയയിലൂടെയും വെന്റിലേറ്ററിനായി അന്വേഷണം നടത്തിയിരുന്നു. ഇന്നലെ രാത്രിയാണ് ഇവര്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

Kerala

ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കാന്‍ എം.പി- എം.എല്‍.എമാരുടെ ഫണ്ടില്‍ നിന്ന് 335 ലക്ഷം രൂപ അനുവദിച്ചു

കോവിഡ് 19 അടിയന്തര സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളില്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കാന്‍ ജില്ലയിലെ എം.പി മാരുടേയുംഎം.എല്‍.എ മാരുടേയും ആസ്തി വികസന ഫണ്ടില്‍ നിന്നായി 310 ലക്ഷം രൂപ ഉള്‍പ്പെടെ ആകെ 335 ലക്ഷം രൂപ അനുവദിച്ചു. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളായ എം.പി വീരേന്ദ്രകുമാര്‍, എളമരം കരീം (രാജ്യസഭ), എം.കെ രാഘവന്‍ (കോഴിക്കോട്), കെ മുരളീധരന്‍ (വടകര), തിരുവമ്പാടി നിയോജക […]

error: Protected Content !!