Kerala kerala kerala politics

വെള്ളാപ്പള്ളി ആര്‍എസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നു; സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാന്‍ ശ്രമം; രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം

  • 21st June 2024
  • 0 Comments

കോഴിക്കോട്: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രം. വെള്ളാപ്പള്ളി ആര്‍എസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നു. സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാന്‍ ആണ് വെള്ളാപ്പള്ളിയുടെ ശ്രമം. മൈക്രോ ഫിനാന്‍സ് കേസില്‍ നിന്ന് വെള്ളാപ്പള്ളി ഊരി പോന്നത് എങ്ങനെയാണേന്നും സുപ്രഭാതം എഡിറ്റോറിയലില്‍ ചോദിക്കുന്നു.പാര്‍ലമെന്റിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മുസ്ലിങ്ങള്‍ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകള്‍ പരിശോധിക്കണമെന്നും സുപ്രഭാതം മുഖ പ്രസംഗം പറയുന്നു.. ഇസ്ലാമോഫോബിയ പടര്‍ത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും ആക്ഷേപമുണ്ട്.

error: Protected Content !!