സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ വി ഡി സതീശന്‍ 150 കോടി കൈപ്പറ്റി; ആരോപണവുമായി പി വി അന്‍വര്‍
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ ഐ.ടി കമ്പനികളില്‍നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ 150 കോടിരൂപ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. കണ്ടെയ്‌നര്‍ ലോറികളില്‍ 50 കോടി രൂപ വീതം മൂന്നു ഘട്ടങ്ങളിലായാണ് തൃശൂര്‍ ചാവക്കാടിന് അടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചതെന്നും അവിടെനിന്ന് രണ്ട് ആംബുലന്‍സുകളിലായി വി.ഡി. സതീശന്റെ സുഹൃത്തുകളുടെ കൈയിലെത്തിയെന്നും കര്‍ണാടകയില്‍ ഈ പണം നിക്ഷേപിച്ചെന്നും അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകള്‍ പരിശോധിക്കണമെന്നും മാസത്തില്‍ മൂന്ന് […]









