Kerala News

വേറെ പണിയൊന്നും ഇല്ലാത്തവര്‍ കേസ് കൊടുക്കുന്നതാണ് നല്ലത്, വിഡി സതീശനെ പരിഹസിച്ച് ഇ പി ജയരാജന്‍

  • 16th June 2022
  • 0 Comments

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് നല്‍കിയ പരാതിയില്‍ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ‘കേസ് കൊടുത്തോട്ടെ. ഇവിടെ ആര്‍ക്കും കേസ് കൊടുക്കാന്‍ അവകാശമുണ്ട്. പ്രതിപക്ഷ നേതാവ് എന്തുകണ്ടിട്ടാണ് കേസ് കൊടുക്കുന്നത്. വേറെ പണിയൊന്നും ഇല്ലാത്തവര്‍ കേസ് കൊടുക്കുന്നതാണ് നല്ലത്’, ഇ.പി പറഞ്ഞു. എന്താണ് ഈ രാജ്യത്ത് നടക്കുന്നത്.തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇടതു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ നഗ്‌ന വീഡിയോ പ്രചരിപ്പിച്ചു. ഇത്തരം സംസ്‌കാരം നമ്മുടെ രാജ്യത്ത് പാടില്ല. രാഷ്ട്രീയ […]

Kerala News

കന്റോണ്‍മെന്റ് ഹൗസിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി ഡി സതീശന്‍

  • 15th June 2022
  • 0 Comments

കന്റോണ്‍മെന്റ് ഹൗസിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് പൊലീസും സിപിഎമ്മും ഗുണ്ടകളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. രക്തസാക്ഷികളെ ഉണ്ടക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിന് വ്യക്തമായ തെളിവുണ്ട്. സോഷ്യല്‍ മീഡിയ വഴി അടക്കം ആക്രമണങ്ങള്‍ക്ക് ആഹ്വാനം നടക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചാടിക്കടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്ന് […]

Kerala News

വിമാനത്തില്‍ രണ്ട് മുദ്രാവാക്യം വിളിക്കുന്നതാണോ ഭീകരപ്രവര്‍ത്തനം? ജയരാജന്‍ പുറത്തുവന്ന ശേഷം പച്ചക്കള്ളമാണ് പറഞ്ഞത്; വിഡി സതീശന്‍

  • 14th June 2022
  • 0 Comments

സംസ്ഥാനത്തുടനീളമുള്ള കോണ്‍ഗ്രസ് ഓഫീസുകളെ ആക്രമിച്ച സിപിഐഎം നടപടിയെ കടുത്ത ഭാഷയില്‍ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണ് യുഡിഎഫും കോണ്‍ഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചുവിട്ടത് സിപിഐഎമ്മും ഡിവൈഎഫ് ഐ ഗുണ്ടകളുമാണെന്നും അദ്ദേഹം പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് രണ്ട് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ വധശ്രമത്തിനെതിരെ കേസ് എടുത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അവരെ തള്ളിതാഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇപി ജയരാജനെതിരെ ഒരു കേസും എടുക്കാത്തത് എന്ത്?. ജയരാജന്‍ പുറത്തുവന്ന ശേഷം പച്ചക്കള്ളമാണ് പറഞ്ഞതെന്ന് ഇതിനകം […]

Kerala News

ആരെയും ഭയമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയ്ക്ക് എല്ലാത്തിനെയും ഭയമാണന്ന് പ്രതിപക്ഷ നേതാവ്

  • 12th June 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. വലിയ സുരക്ഷാ സംവിധാനങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് ഇത് ജനുസ് വേറെയാണ് ഇങ്ങോട് കളിവേണ്ട എന്ന് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്നു. ആരെയും ഭയമില്ലെന്ന് ഇടക്കിടക്ക് പറയുമെങ്കിലും അദ്ദേഹത്തിന് എല്ലാത്തിനേയും ഭയമാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്തത് കാണാനേ പാടില്ല. കറുത്ത മാസ്‌ക് പാടില്ല, വസ്ത്രം പാടില്ല. എന്താണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ കണ്ണിലും […]

Kerala News

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആളല്ലേ? അങ്ങനെയുള്ള ആള്‍ ആരെയാണ് ഭയപ്പെടുന്നത്? മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശന്‍

  • 11th June 2022
  • 0 Comments

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആരെയാണ് ഭയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി എന്തിനാണ് കേരളത്തില്‍ ഇത്രയും വലിയ സുരക്ഷയില്‍ പോകുന്നത്. ഉമ്മന്‍ ചാണ്ടിയെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞതുപോലെ കേരളത്തിലെ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരനും […]

Kerala News

ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി. പിണറായിക്ക് മറ്റൊരു നീതി. അത് ഈ നാട്ടില്‍ നടക്കില്ല; ആരോപണം അന്വേഷിക്കണമെന്ന് വിഡി സതീശന്‍

സ്വപ്ന സുരേഷിന്റെ ആരോപണം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര ഏജന്‍സികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ മറ്റൊരാള്‍ നേരത്തെ ഇതേ കാര്യം കുറ്റസമ്മതമൊഴിയായി നല്‍കിയിരുന്നു. എന്നാല്‍ അന്ന് അത് അന്വേഷിക്കപ്പെട്ടില്ല. സംഘപരിവാര്‍ ശക്തികളും സിപിഎം നേതൃത്വവും തമ്മില്‍ ഇടനിലക്കാരുടെ സഹായത്തോടെ അന്ന് ഒത്തുതീര്‍പ്പിലെത്തിയതാണ്. അതുകൊണ്ടാണ് അന്ന് കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യം (മുഖ്യമന്ത്രിക്കെതിരായ കറന്‍സി കടത്ത് ആരോപണം) അന്വേഷിക്കാതെ പോയതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി, […]

Kerala News

തനിക്കെതിരെ വ്യാജ നിര്‍മ്മിതി നടത്തി സിപിഎം സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍

വ്യാജ വീഡിയോ, കള്ളവോട്ട് ആരോപണങ്ങളില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അശ്ലീല വീഡിയോ പരാമര്‍ശത്തില്‍ തനിക്കെതിരെ വ്യാജ നിര്‍മ്മിതി നടത്തി സിപിഎം സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. വ്യാജ നിര്‍മ്മിതികള്‍ കൊണ്ടാണ് സിപിഎം രാഷ്ടീയ എതിരാളികളെ നേരിടുന്നത്. സ്വന്തം നേതാക്കള്‍ക്കെതിരെയും മുമ്പ് ടിപി ചന്ദ്രശേഖരനടക്കമുള്ള എതിരാളികള്‍ക്കെതിരെയും സിപിഎം വ്യാജ നിര്‍മ്മിതികളുപയോഗിച്ചു. ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്റെ താഴെ ഒളിക്യാമറ വെച്ച ആളുകളാണ്. ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ശക്തിധരനെതിരെ വ്യാജ രേഖ […]

Kerala News

തൃക്കാക്കര വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്, വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിടിയിലായവര്‍ക്ക് സിപിഎം ബന്ധമെന്നും വിഡി സതീശന്‍

തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേട് നടന്നെന്ന് അദ്ദേഹം ആരോപിച്ചു. പുതിയതായി അപേക്ഷ നല്‍കിയ ഒട്ടേറെ ആളുകളെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തില്ല. വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്ഥനെ വച്ചത് ഇതിനാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഭൂരിപക്ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മനഃപൂര്‍വം ഇത് തള്ളിയതാണ്. ആറായിരം വോട്ടര്‍മാരെ പുതുതായി ചേര്‍ക്കാനുള്ള അപേക്ഷയാണ് യുഡിഎഫ് നല്‍കിയത്. ഇതില്‍ നിന്ന് മൂവായിരം വോട്ടര്‍മാരെ ഒഴിവാക്കുകയായിരുന്നുവെന്ന് സതീശന്‍ ആരോപിച്ചു. ബിഎല്‍ഒമാര്‍ രേഖകള്‍ ഹാജരാക്കിയിട്ടും പട്ടികയില്‍ […]

Kerala News

വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ മുട്ടുവിറയ്ക്കുന്ന ക്യാപ്റ്റനെ കണ്ടാണോ സിപിഐഎമ്മുകാര്‍ യുദ്ധം ജയിക്കാന്‍ പോകുന്നതെന്ന് വി.ഡി സതീശന്‍

ആലപ്പുഴയില്‍ കുട്ടിയെകൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആലപ്പുഴയില്‍ കുട്ടി വിളിച്ച മുദ്രാവാക്യം കേരളത്തിന്റെ മതേര മനസ്സിലേക്ക് കുന്തമുന പോലെ വന്നു. വര്‍ഗീയതയോട് യുഡിഎഫ് സന്ധി ചെയ്യില്ല. സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കണം. വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാത്തത് മൂലമാണ് വീണ്ടും ഇത് ആവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. കൂടാതെ, വര്‍ഗീയ ശക്തികളുടെ മുന്നില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി ദുര്‍ബലനാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. […]

Kerala News

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നു; വി.ഡി.സതീശന്‍

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആക്രമിക്കപ്പെട്ട നടി വളരെ ഗുരുതരമായ ആരോപണമാണ് സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ സമാന്തരമായ അന്വേഷണം വേണമെന്നും ഇടനിലക്കാരായ സി പി എം നേതാക്കളുടെ പേര് പുറത്തുവരണമെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ ആവശ്യപ്പെട്ടു. യുഡിഎഫ് പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും വ്യക്തമാക്കി. ഈ സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ സര്‍ക്കാരാണ്. കേരള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് അതിജീവിതയുടെ ആരോപണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. നടി ആക്രമിക്കപ്പെട്ട കേസ് പാതി […]

error: Protected Content !!