പിതൃസ്മരണയില്‍; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തിയത് നിരവധി പേർ
പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്. ആലുവ മണപ്പുറത്ത് ഉച്ചയ്ക്ക് മൂന്ന് മണിവരെ ബലിതര്‍പ്പണം നടത്താം. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ നാലുമണി മുതലാണ് പിതൃകര്‍മങ്ങള്‍ ആരംഭിക്കുന്നത്. ബലിയിടുന്നതിനായി ഇന്നലെ സന്ധ്യമുതല്‍ തന്നെ ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു. പിതൃനമസ്‌കാരവും പൂജകളും പുരോഗമിക്കുകയാണ്. കര്‍ക്കടക വാവിന് […]
