National

വന്ദേമാതരം ഇനി പൂര്‍ണ്ണരൂപത്തില്‍ ആലപിക്കണം, പുതിയ മാര്‍ഗ്ഗരേഖയുമായി കേന്ദ്രസര്‍ക്കാര്‍

  • 11th July 2026
  • 0 Comments

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതില്‍ മാര്‍ഗ്ഗരേഖകള്‍ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആധികാരികത നിലനിര്‍ത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് അടിയന്തര ഭേദഗതികളെന്നാണ് വിശദീകരണം. ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം പാടുന്ന മുന്‍പത്തെ രീതി ഇതോടെ അവസാനിക്കും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളില്‍, വന്ദേമാതരം ആദ്യം ആലപിക്കണം. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനവും ആലപിക്കണമെന്നാണ് പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്

error: Protected Content !!