വന്ദനാ കൊലക്കേസ് : സന്ദീപിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം, മാനസികനില വീണ്ടും പരിശോധിക്കും
കൊല്ലം: വന്ദനാ കൊലക്കേസിൽ പ്രതി സന്ദീപിൻ്റെ മാനസികനില ഇന്ന് വീണ്ടും പരിശോധിക്കും. ഇതിനായി കസ്റ്റഡിയിലുള്ള പ്രതിയെ തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കും. മെഡിക്കൽ കോളജ് സൂപ്രണ്ടാണ് ബോർഡിനെ നയിക്കുന്നത്. പ്രതിഭാഗത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് കാര്യമായ മാനസികാരോഗ്യപ്രശ്നമില്ലെന്ന് പൂജപ്പുര സെൻട്രൽ ജയിലിലെ പതിവു പരിശോധനയിൽ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ പ്രതിയെ ഹാജരാക്കിയപ്പോൾ സന്ദീപിന് കടുത്ത മാനസിക സംഘർഷം […]
