ഭാര്യക്ക് ശമ്പളം കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യ; കുറ്റം തെളിഞ്ഞാല്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടും; മന്ത്രി വി ശിവന്‍കുട്ടി
മലപ്പുറം: ശമ്പള കുടിശിക ലഭിക്കാത്തതിന് പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംഭവത്തില്‍ ഡി.ഇ.ഒ ഓഫിസ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത് സാധാരണ നടപടി മാത്രമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വാസുകി ഐ.എ.എസിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് ലഭിക്കും. ഇതില്‍ കുറ്റം തെളിഞ്ഞാല്‍ പിരിച്ചുവിടുന്നത് ആലോചനയിലുണ്ടെന്നും മലപ്പുറം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേ മന്ത്രി […]









