National News

അമേഠിയിലെ പരിപാടികൾ റദ്ദാക്കി രാഹുൽ ഗാന്ധി; കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍

  • 24th February 2022
  • 0 Comments

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍.അമേഠിയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വേദി പങ്കിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത് എന്നാൽ അവസാന നിമിഷം അമേഠിയിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിന്നാലെ വാദം തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി മടങ്ങി വരുമെന്നായിരുന്നു അമേഠി ഡിസിസി പ്രസിഡന്റ് പ്രശാന്ത് ത്രിപാഠിയുടെ വിശദീകരണം. അമേഠിയിലെ അഞ്ച് നിയമസഭാ […]

National News

ലഖിംപൂർ ഖേരി നിയമസഭാ സീറ്റിൽ അജയ് മിശ്ര വോട്ട് രേഖപ്പെടുത്തി; വോട്ട് ചെയ്യാനെത്തിയത് കനത്ത സുരക്ഷയിൽ

  • 23rd February 2022
  • 0 Comments

ഉത്തർപ്രദേശ് നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ലഖിംപൂർ ഖേരി നിയമസഭാ സീറ്റിൽ വോട്ട് രേഖപ്പെടുത്തി. പൊലീസ്, അർദ്ധ സൈനിക വിഭാഗം എന്നിവരുടെ കനത്ത സുരക്ഷയിലാണ് അജയ് മിശ്ര വോട്ട്ചെയ്യാനെത്തിയത്. . കഴിഞ്ഞ വർഷം ലഖിംപൂർ ഖേരിയിൽ വാഹനമിടിച്ച് നാല് കർഷകരടക്കം എട്ട് പേരെ കൊലപ്പെടുത്തിയ കേസിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയാണ്. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ആശിഷ് മിശ്ര ജയിൽ മോചിതനായത്. […]

National News

പഞ്ചാബിൽ 34.10 ശതമാനം; ഉത്തര്‍പ്രദേശില്‍ 35.8 % ; പോളിംഗ് പുരോഗമിക്കുന്നു

  • 20th February 2022
  • 0 Comments

പഞ്ചാബിലും ഉത്തർപ്രദേശിലും പോളിംഗ് പുരോഗമിക്കുന്നു. പഞ്ചാബിൽ , 1 മണി വരെ 34.10 ശതമാനത്തോളവും ഉത്തർപ്രദേശിൽ .35.8 % ത്തോളവുമാണ് പോളിംഗ്. പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രംഗത്തെത്തി. അരവിന്ദ് കേജ്രിവാളിന് ഖലിസ്ഥാനുമായും ഖലിസ്ഥാനികളുമായുള്ള ബന്ധം ‘പഞ്ചാബിന് ദോഷമെന്നും’ അദ്ദേഹം പറഞ്ഞു. ഇതേ സമയം സിദ്ദുവിന്റെ വെറുപ്പിന്റെ രാഷ്ട്രീയം പഞ്ചാബ് ജനത തള്ളിക്കളയുമെന്ന് ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയ വിമർശിച്ചു. പഞ്ചാബ് തെരഞ്ഞെടുപ്പിന് […]

National News

ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 10th February 2022
  • 0 Comments

ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ചു. സംസ്ഥാനത്തിന്റെ നിര്‍ണായകമായ, കര്‍ഷക പ്രതിഷേധത്തിന്റെ കേന്ദ്രമായ പടിഞ്ഞാറന്‍ മേഖലയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളിൽ ജനവിധി തേടുന്നത് യോഗി ആദിത്യനാഥ്‌ മന്ത്രിസഭയിലെ പ്രമുഖർ ഉൾപ്പെടെ 615 പേരാണ്. ഈ ഘട്ടത്തില്‍ 2.27 കോടി ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിചാണ് ബിജെപിയും സമാജ്‌വാദി പാർട്ടിയും നിൽക്കുന്നത് . വൈകീട്ട് ആറ് മണി […]

National News

ഉത്തര്‍പ്രദേശിലെ ഹാപുരില്‍ കൊല്ലപ്പെട്ട ആറു വയസുകാരി ബലാത്സംഗത്തിന് ഇരയായതായി പൊലീസ്

  • 5th December 2021
  • 0 Comments

ഉത്തര്‍പ്രദേശിലെ ഹാപുരില്‍ ആറുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പൊലീസ് പറഞ്ഞു . 38കാരനായ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെയാണ് അയല്‍വാസിയായ പ്രതിയുടെ അടച്ചിട്ട വീടിന്റെ ഇരുമ്പ് പെട്ടിക്കുള്ളിൽ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. ഇരുമ്പുപെട്ടിയില്‍ കുത്തിനിറച്ച തുണികള്‍ക്കിടയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. പെണ്‍കുട്ടിയെ കാണാതായ ശേഷം ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്നുള്ള അന്വേഷണത്തില്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം […]

National News

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; ഏഴു മണിക്കൂറിന് ശേഷം ‘ജീവിത’ത്തിലേക്ക് തിരിച്ചെത്തി ശ്രീകേഷ് കുമാർ’

  • 21st November 2021
  • 0 Comments

ഉത്തര്‍പ്രദേശിലെ മൊറാദാബാദിൽ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ യുവാവ് ഏഴു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു. . വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രീകേഷ് കുമാര്‍ എന്നയാളാണ് ‘ജീവിത’ത്തിലേക്ക് തിരിച്ചെത്തിയത്. ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ വാഹനാപകടത്തില്‍ പരിക്കേറ്റാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന നടത്തിയ ഡോക്ടമാര്‍ യുവാവ് മരിച്ചതായി അറിയിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാര്‍ ‘മൃതദേഹം’ മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റി. പിറ്റേദിവസം രാവിലെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്താനായി പോലീസും ബന്ധുക്കളും എത്തിയപ്പോളേക്കും ഏഴു മണിക്കൂർ പിന്നിട്ടിരുന്നു. മോര്‍ച്ചറിയില്‍ […]

National News

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം; ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

  • 15th November 2021
  • 0 Comments

ഉത്തർ പ്രദേശ് ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്നതടക്കമുള്ള കാര്യങ്ങളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് യുപി സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ചിഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റി […]

National News

യോഗി സർക്കാരിന്റെ വികസന പരസ്യം വിവാദത്തിൽ

  • 12th September 2021
  • 0 Comments

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ വിശദീകരിച്ചുള്ള പരസ്യത്തിൽ കൊല്‍ക്കത്തയിലെ ഫ്ലൈ ഓവര്‍, അമേരിക്കയിലെ ഫാക്ടറി തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഉത്തര്‍പ്രദേശിലേതെന്ന വ്യാജേന ഉള്‍പ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. യോഗി മമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണോ അതോ യഥാർത്ഥ വികസനം തിരിച്ചറിഞ്ഞോ എന്ന് ബംഗാളിലെ ഗതാഗത മന്ത്രി ഫിർഹാദ് ഹക്കീം പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ സന്ദർശിച്ചപ്പോഴാണ് യോഗി ആദിത്യനാഥിന് യഥാര്‍ത്ഥ വികസനം മനസ്സിലായതെന്നും ഗതാഗത മന്ത്രി ട്വീറ്റ് ചെയ്തു. “കൊൽക്കത്തയിലെ എംഎഎ ഫ്ലൈഓവർ, […]

National News

ഫിറോസാബാദിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകി; കുട്ടികളടക്കം ആറ് പേർ ആശുപത്രിയിൽ

  • 12th September 2021
  • 0 Comments

ഫിറോസാബാദിൽ മെഡിക്കൽ ക്യാമ്പിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയാതായി റിപ്പോർട്ട്. മരുന്ന് കഴിച്ചതിനെ തുടർന്ന് കുട്ടികളടക്കം ആർ പേർ ആശുപതിയിലായി. രോഗികളില്‍ ഉള്‍പ്പെട്ട ഗര്‍ഭിണി ഗുരുതരാവസ്ഥയിൽ ആശുപതിയിലാണ്. ഡെങ്കിരോഗ ലക്ഷണങ്ങളുള്ളവര്‍ക്കായി അംരി ഗ്രാമത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കടുത്ത പനിയുള്ള 150 കുട്ടികളടക്കം 200 പേര്‍ക്കാണ് ക്യാമ്പില്‍ വെച്ച് മരുന്ന് നല്‍കിയത്. മരുന്ന് കുടിച്ച ശേഷം മൂന്ന് കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ബാക്കിയുള്ളവര്‍ക്ക് അസുഖം ബാധിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. […]

National News

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് കൊറോണക്കെതിരെയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ജില്ലയിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ആരോ​ഗ്യ ഭരണനിർവ്വഹണ രം​ഗത്തെ ഉദ്യോ​ഗസ്ഥരുമായും പൊലീസ് കമ്മീഷണർ അലോക് സിം​ഗുമായും നടത്തിയ വിർച്വൽ മീറ്റിം​ഗിലാണ് ജില്ലാ മജിസ്ട്രേറ്റ് ഈ സുഹാസ് എൽ വൈ ഈ ലക്ഷ്യത്തിന് വേണ്ടി ആഹ്വാനം ചെയ്തത്. ജില്ലയിൽ സമ്പൂർണ്ണ വാക്സിനേഷൻ എന്ന ലക്ഷ്യം പ്രാവർത്തികമാക്കാൻ എല്ലാ ഉദ്യോ​ഗസ്ഥരും പ്രതിജ്ഞാബദ്ധരായി നിലകൊള്ളണമെന്നും […]

error: Protected Content !!