National

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു, മുഖത്ത് മൂത്രമൊഴിച്ചു; കേസ്; വീഡിയോ വൈറല്‍

  • 27th November 2023
  • 0 Comments

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാവിനെ മര്‍ദിച്ചശേഷം ദേഹത്ത് മൂത്രമൊഴിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. നഗരത്തിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് സംഘം തട്ടിക്കൊണ്ടുപോയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. 20നും 25നും ഇടയില്‍ പ്രായമുള്ള ആകെ ഏഴു പ്രതികളാണ് കുട്ടിയെ ഉപദ്രവിച്ചത്. യുവാവിനെ തട്ടിക്കൊണ്ടുപോയാണ് സംഘം മര്‍ദിക്കുകയും ദേഹത്ത് മൂത്രമൊഴിച്ചതെന്നും യുവാവിന്റെ പിതാവ് പറഞ്ഞു. ആദ്യം പൊലീസ് പരാതി സ്വീകരിച്ചില്ലെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്.

error: Protected Content !!