തന്റെ വീട് കത്തിച്ചത് നിർഭാഗ്യകരം; മണിപ്പൂർ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങ്
മണിപ്പൂരിൽ ആക്രമികൾ തന്റെ വീട് കത്തിച്ചത് നിർഭാഗ്യകരമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങ്. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ വൈകീട്ടാണ് രാജ്കുമാർ രഞ്ജൻ സിങ്ങ് കേരളത്തിലെത്തിയത്. മണിപ്പൂരിൽ സമാധാനത്തിനാണ് ശ്രമിച്ചതെന്നുംവീട് കത്തിച്ചത് നിർഭാഗ്യകരമാണെന്നും മണിപ്പൂരിലെ കലാപം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നും മന്ത്രി പറഞ്ഞു. മണിപ്പൂർ സംഘർഷം ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിവരുകയായിരുന്നുവെന്നും എന്ന് അദ്ദേഹം അറിയിച്ചു. മണിപ്പൂരിലേത് മതപരമായ പ്രശ്നമല്ല. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് കാരണം. വിഷയത്തിൽ സമാധാന ശ്രമങ്ങൾക്ക് […]
