ഈ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി; വി ഡി സതീശൻ
ഈ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് അഴിമതിയുടെ ചെളിക്കുണ്ടിൽ വീണ് കിടക്കുന്ന മുഖ്യമന്ത്രി ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഴിഞ്ഞത്ത് നിര്‍മാണത്തിനായി ക്രെയിന്‍ കൊണ്ടുവന്ന കാര്യം വിളിച്ചുപറയാന്‍ ഒന്നര കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവാക്കി എന്നാൽ കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കാൻ സർക്കാരിന്റെ കയ്യിൽ പണമില്ലെന്ന് സതീശൻ ആരോപിച്ചു. പ്രമോഷന്‍ വേണ്ടെന്ന് അധ്യാപകര്‍ കൂട്ടത്തോടെ എഴുതി കൊടുക്കുകയാണ്. കുഞ്ഞുങ്ങള്‍ക്ക് ഉച്ചഭക്ഷണം നൽകാൻ പണമില്ലാത്ത മുഖ്യമന്ത്രിയാണ് 40 കാറുകളുടെയും ആയിരം പോലീസുകാരുടെയും അകമ്പടിയില്‍ നടക്കുന്നത്. ഖജനാവില്‍ പട്ടി […]
