ഒരു നല്ല മനുഷ്യനാണെന്നും, സന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് ആഞ്ഞൊരു അടി കിട്ടും; യോഗിക്കെതിരെ സിദ്ധാർഥ്
സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് വലിയ ചർച്ചയായി മാറിയിരുന്നു. രാഷ്ട്രീയ നേതാക്കളടക്കമുള്ള പ്രമുഖർ യു.പിയിലെ കോവിഡ് സാഹചര്യത്തെ കുറിച്ചും ഓക്‌സിജന്‍ ദൗർലഭ്യത്തെ കുറിച്ചും തെളിവ് സഹിതം നിരന്തരം പരാതികൾ ഉന്നയിക്കുന്നത് യോഗിയും കൂട്ടരും കണ്ടില്ലെന്ന് നടിക്കുന്ന മട്ടാണ്. അതിനിടെയാണ് ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, യോഗിയുടെ വിചിത്രമായ പ്രഖ്യാപനത്തിന് ട്വിറ്ററിലൂടെ രൂക്ഷമായ മറുപടി നൽകിയിരിക്കുകയാണ് പ്രശസ്ത നടൻ […]






