ടുണീഷ്യന്‍ ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കം
കോഴിക്കോട്: ടുണീഷ്യന്‍ ചലച്ചിത്രമേള 22, 23, 24 തിയ്യതികളില്‍ കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. അശ്വിനിയും ബാങ്ക്‌മെന്‍സ് ഫിലിം സൊസൈറ്റിയും ഫിലിം സൊസൈറ്റി ഫെഡറേഷന്റെയും ടുണീഷ്യന്‍ എംബസിയുടെയും സഹകരണത്തോടെയാണ് മുന്നുദിന മേള ഒരുക്കുന്നത്. ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ശനി– പോര്‍ട്ടോ ഫറീന(വൈകിട്ട് 5), -മൊസ്തഫ ഇസഡ് (6.30), ഞായര്‍–വിസിറ്റ് (4.30), സ്വീറ്റ് സ്‌മെല്‍ ഓഫ് സ്പ്രിങ് (6.00), – തിങ്കള്‍–ഷാറ്റേര്‍ഡ് വേവ് (5.00), വിസ്പറിങ് സാന്‍ഡ്‌സ് (6.30). മൂന്നുദിവസത്തേക്ക് 100 രൂപയാണ് ഡെലിഗേറ്റ് ഫീസ്. […]