അമ്മയുടെ കാറില്‍നിന്നിറങ്ങി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം
അമ്മയുടെ കാറില്‍നിന്ന് ഇറങ്ങി സ്‌കൂള്‍ ബസില്‍ കയറാന്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്. കണ്ണൂര്‍ ചിറയ്ക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ ഇന്ന് രാവിലെ 7.45-നാണ് സംഭവം. കിഷോര്‍ – ലിസി ദമ്പതികളുടെ മകള്‍ നന്ദിതയാണ് മരിച്ചത്. അമ്മയുടെ കാറില്‍ നിന്നിറങ്ങി സ്‌കൂള്‍ ബസില്‍ കയറാനായി ഓടുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കണ്ണൂരിലേക്ക് വരികയായിരുന്ന […]









