ഇനി ബ്ലൂടൂത്തില്‍ വിളിച്ചാലും ലൈസന്‍സ് കട്ടാവും; കടുത്ത നടപടിക്കൊരുങ്ങി ട്രാഫിക് പൊലീസ്
വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളുടെ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ക്കൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതല്‍ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണില്‍ സംസാരിച്ചാലും ലൈസന്‍സ് റദ്ദാക്കും. നേരത്തേ, വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിച്ചാല്‍ മാത്രമേ നടപടിയുണ്ടായിരുന്നുള്ളൂ. തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യിക്കാനും നിര്‍ദേശമുണ്ട്. ബ്ലൂട്ടൂത്ത് വഴി മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്ത് വാഹനമോടിച്ചുകൊണ്ട് സംസാരിക്കുന്നത് അപകങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് കേസെടുക്കാന്‍ മോട്ടര്‍ വാഹന […]
