Kerala News

ക്രാഡില്‍ പദ്ധതി സംസ്ഥാനവ്യാപകമാക്കും -മന്ത്രി ടി.പി രാമകൃഷ്ണന്‍

  • 9th September 2019
  • 0 Comments

അംഗന്‍വാടികള്‍ക്ക് ആധുനിക മുഖം നല്‍കി വനിത-ശിശുക്ഷേമ പദ്ധതികള്‍ ഒരേ കുടക്കീഴിലാക്കാന്‍ ജില്ലയില്‍ നടപ്പാക്കുന്ന ക്രാഡില്‍ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. അറിവ്, ആരോഗ്യം, സാമൂഹ്യ പ്രതിബദ്ധത എന്നിവയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ അംഗന്‍വാടികള്‍ക്കുള്ള പങ്ക് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ സമ്പൂര്‍ണ്ണ ശിശുപരിപാലനത്തിനുള്ള സമഗ്ര പദ്ധതിയായ ‘ദ ക്രാഡില്‍’ ന്റെ ജില്ലാതല ഉദ്ഘാടനം കാക്കൂര്‍ പഞ്ചായത്തിലെ പി സി.പാലം യു പി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളെ മറ്റുള്ളവരെ ഏല്‍പ്പിച്ച് […]

News

ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കും -മന്ത്രി ടി പി രാമകൃഷ്ണന്‍ 40 ലക്ഷം രൂപ അപകട മരണ ഇന്‍ഷൂറന്‍സ് ധനസഹായം നല്‍കി

  • 2nd September 2019
  • 0 Comments

കേരളത്തില്‍ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാര്‍ഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ ദുരന്തങ്ങള്‍ അടിക്കടി ഉണ്ടാവുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജനകീയ ദുരന്ത നിവാരണ സേനക്ക് രൂപം കൊടുക്കുന്നത്. മലയോര മേഖലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദിവാസി കുടുംബാംഗങ്ങളില്‍ നിന്നുള്ളവര്‍ക്കും തീരദേശ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇവര്‍ക്കായി പ്രത്യേക യൂണിഫോമും […]

Kerala

റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു കൊണ്ടുള്ള ധനശേഖരണം ഒഴിവാക്കണം: മന്ത്രി. ടി.പി. രാമകൃഷ്ണന്‍

ക്യാമ്പിലേക്കുള്ള സഹായം ക്യാമ്പ് കമ്മിറ്റി വഴി മാത്രം വഴികളില്‍ വാഹനങ്ങള്‍ തടഞ്ഞ് ദുരന്തനിവാരണത്തിനായുള്ള ധനശേഖരണം നടത്തുന്നത് ഒഴിവാക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരം രീതിയിലുള്ള ധനശേഖരണം അരക്ഷിതാവസ്ഥ ഉണ്ടാക്കാനിടയുണ്ട്. ക്യാമ്പുകളിലേക്ക് ഉള്ള സഹായങ്ങള്‍ ക്യാമ്പ് കമ്മിറ്റി വഴി മാത്രം നല്‍കണമെന്നും് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും പ്രാദേശിക -രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ക്യാമ്പ് […]

Local

ഇ എസ് ഐ പദ്ധതി ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണൻ

ഫറോക്ക് : ഇഎസ്‌ഐ പദ്ധതി ശക്തിപ്പെടുത്താനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ.  ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഎസ്‌ഐ പദ്ധതി വിപുലപ്പെടുത്തി തൊഴിലാളികള്‍ക്കും കുടുംബത്തിനും കൂടുതല്‍ ആശ്വാസം പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് കീമോ തെറാപ്പി, ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. മുളങ്കുന്നത്ത്കാവ് ഇഎസ്‌ഐ ആശുപത്രിയില്‍ അഞ്ച് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്, ഒളരിക്കര ആശുപത്രിയില്‍ കീമോതെറാപ്പി യൂണിറ്റ് എന്നിവ തുടങ്ങാനും […]

News

ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉണ്ടാകണം മന്ത്രി ടി പി രാമകൃഷ്ണൻ

 സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി നടത്തുന്ന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും ഉണ്ടാകണം ഇതിനായി സർക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമൊപ്പം ജനങ്ങളും സഹകരിക്കണം, ഇത്തരം മനുഷ്യത്വ പരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നും മന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ബഡ്സ് സ്കൂൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച […]

error: Protected Content !!