ജപ്പാന്‍ കമ്പനികള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഉത്പാദനകേന്ദ്രം മാറ്റുന്നു
ജപ്പാന്‍ കമ്പനികളായ ടയോട്ട സ്തൂഷോയും സുമിഡയും ഉത്പാദനം ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. ഇന്തോപെസഫിക് മേഖലയില്‍ ജപ്പാന്‍, ഒസ്‌ട്രേലിയ, ഇന്ത്യ എന്നീരാജ്യങ്ങള്‍ ചേര്‍ന്ന് അസംസ്‌കൃത വസ്തുകള്‍ നിര്‍മിക്കുന്നതിനായി സപ്ലൈ ചെയിന്‍ റീസീസൈലന്‍സിന് തുടക്കമിടാന്‍ തീരുമാനിച്ച് രണ്ടുമാസം തികയും മുമ്പാണ് ഈ തീരുമാനം. ഭാവിയില്‍ കോവിഡ് വ്യാപനംപോലുള്ള പ്രതിസന്ധി തരണംചെയ്യുന്നതിന് നിര്‍മാണ വിതരണമേഖലയിലെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കമ്പനികള്‍ മറ്റുരാജ്യങ്ങളില്‍ ഉത്പാദനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പ്രമുഖ വാഹന നിര്‍മാതാക്കളായ ടയോട്ടയുടെ അനുബന്ധസ്ഥാപനമാണ് ടയോട്ടാ സ്തൂഷോ. കെമിക്കല്‍, […]