ജന്തര്‍ മന്തറിലെ പൊലീസ് അതിക്രമം; ഭാവി തലമുറയുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ ചവിട്ടിമെതിക്കപ്പെടുന്നത് രാജ്യത്തിന്റെ ഭാവി തന്നെയാണെന്ന് ടൊവിനോ തോമസ്
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സമാധാനപരമായി സമരം ചെയ്യുന്നവരെ തല്ലിച്ചതച്ച പൊലീസ് നടപടിയെ വിമര്‍ശിച്ച് നടന്‍ ടൊവിനോ തോമസ്. സമാധാനപരമായി സമരം ചെയ്യുന്നവരെ നേരിടേണ്ട രീതി ഇതല്ലെന്ന് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. ഒരു രാജ്യത്തെ ഭാവി തലമുറ ശബ്ദമുയര്‍ത്തുന്ന സമയത്ത് അത് അടിച്ചമര്‍ത്തുന്നതിലൂടെ ചവിട്ടിമെതിക്കപ്പെടുന്നത് രാജ്യത്തിന്റെ ഭാവി തന്നെയാണെന്നും ടൊവിനോ പറഞ്ഞു. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ഇതിലൂടെ ചോര്‍ന്നൊലിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തതെന്നും അവര്‍ സ്വത്ത് നശിപ്പിക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും […]









