മലങ്കര ടൂറിസം പദ്ധതി: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സില്‍ പരാതി
ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സില്‍ പരാതി. 112 കോടി രൂപയുടെ പദ്ധതിയുടെ ടെന്‍ഡര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. 30 വര്‍ഷത്തേക്ക് ജലാശയം സ്വകാര്യ ഏജന്‍സിക്ക് പാട്ടത്തിന് നല്‍കിയെന്നും പദ്ധതി ലാഭത്തിന്റെ 3.5 ശതമാനം മാത്രം സര്‍ക്കാരിന് ലഭിക്കുന്ന രീതിയിലാണ് പാട്ടകരാറെന്നും ബാക്കി 96.5 ശതമാനവും സ്വകാര്യ ഏജന്‍സിക്ക് ലഭിക്കുന്ന രീതിയിലാണ് കരാര്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. തൊടുപുഴയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ബേബി ജോസഫ് ആണ് പരാതി […]

