നൂറ് കടന്ന് തക്കാളി; ഒറ്റ ദിവസം കൊണ്ട് കൂടിയത് അറുപത് രൂപ
അയൽ സംസ്ഥാനങ്ങളിൽ നിന്ന് തക്കാളിയുടെ വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് തക്കാളി വില കുതിക്കുന്നു. ഒറ്റ ദിവസം കൊണ്ട് ഒരു കിലോ തക്കാളിയ്ക്ക് 60 രൂപയാണ് വര്‍ധിച്ചത്.സംസ്ഥാനത്ത് ഇപ്പോള്‍ തക്കാളി വില സെഞ്ച്വറി കടന്നു മുന്നേറുകയാണ്. ദിവസങ്ങൾക്ക് മുൻപ് വരെ 12 രൂപയായിരുന്ന തക്കാളിയുടെ വിലയാണ് ഇപ്പോൾ റോക്കറ്റ് പോലെ കുതിച്ച് നൂറിലെത്തിയിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ പ്രധാന നഗരങ്ങളില്‍ 80 മുതല്‍ 100 എന്ന നിലയിലാണ് തക്കാളി വില.ബലി പെരുന്നാള്‍ അടുത്തിരിക്കെ തക്കാളി വില ഈ […]
