ക്ഷേത്രത്തിന് കാണിക്കയായി 1.5 കോടി;തിരുപ്പതി വെങ്കിടേശ്വര ദർശനം നടത്തി മുകേഷ് അംബാനി
ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ വെങ്കിടേശ്വര ക്ഷേത്രം സന്ദര്‍ശിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.ഇന്നലെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.മകന്‍ ആനന്ദിന്റെ ഭാവിവധു രാധിക മര്‍ച്ചന്റും റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ് ഡയറക്ടര്‍ മനോജ് മോദിയും മുകേഷിനൊപ്പമുണ്ടായിരുന്നു.ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപ മുകേഷ് അംബാനി സംഭാവന ചെയ്തു. ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും വെങ്കടേശ്വരന്റെ അനുഗ്രഹം നേടിയെന്നും അംബാനി മാധ്യമങ്ങളോട് പറഞ്ഞു.വെങ്കിടേശ്വര ഭഗവാന്റെ അനുഗ്രഹം തേടിയാണ് താന്‍ ക്ഷേത്രദര്‍ശനത്തിനെത്തിയതെന്ന് മുകേഷ് അംബാനി പ്രതികരിച്ചു. ഓരോ കൊല്ലവും ക്ഷേത്രം കൂടുതല്‍ […]

