ബിജെപി വിട്ടു നിന്നു,തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് അവിശ്വാസപ്രമേയം പരാജയപ്പെട്ടു,എൽ ഡി എഫ് തുടരും
എല്‍ഡിഎഫ്ഭരണസമിതിക്കെതിരെ തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം പാസാക്കാൻ വേണ്ട 28 അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് ലഭിച്ചില്ല.മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം 24നെതിരേ 25 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപി പങ്കെടുത്തില്ല.അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ബിജെപി തീരുമാനമാണ് നിര്‍ണായകമായത്. ഇരുമുന്നണികളെയും പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കേണ്ടതില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്.എല്‍ഡിഎഫ് 25, യുഡിഎഫ് 24, ബിജെപി ആറ് എന്നിങ്ങനെയാണ് തൃശൂര്‍ കോര്‍പറേഷനിലെ കക്ഷിനില. അമ്പത്തിയഞ്ച് അംഗ കൗണ്‍സിലില്‍ അവിശ്വാസം മറിക്കടക്കാന്‍ […]
