ഇന്നലെ ഇരുന്ന മരത്തിലില്ല; തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയതായി സംശയം
തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയതായി സംശയം. കുരങ്ങനെ ഇന്നലെ ഇരുന്ന മരത്തിൽ കാണാനില്ല. കുറവൻകോണത്ത് ഭാഗത്ത് കുരങ്ങനെ കണ്ടതായി നാട്ടുകാർ പറഞ്ഞതനുസരിച്ച് മൃഗശാല അധികൃതർ നടത്തിയ പരിശോധനയിൽ ഇത് ഹനുമാൻ കുരങ്ങ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ ഇണയെ കാട്ടി ആകർഷിച്ച് കൂട്ടിലെത്തിക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും വിഫലമായി. ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലെത്തിക്കാൻ ശ്രമിക്കില്ലെന്ന് നേരത്തെ തന്നെ മൃഗശാല അറിയിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാർഥം കൂട് തുറന്നപ്പോഴാണ് മൂന്നു വയസുള്ള കുരങ്ങ് […]
