Kerala News

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

  • 18th July 2022
  • 0 Comments

സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കിളിമാനൂര്‍ സ്വദേശി 11കാരന്‍ സിദ്ധാര്‍ഥ് ആണ് മരിച്ചത്. ഒരാഴ്ചക്ക് മുമ്പാണ് സിദ്ധാര്‍ഥ് പനി ബാധിച്ച് ചികില്‍സ തേടിയത്. രോഗം കൂടിയതോടെ തിരുവനന്തപുരം എസ് എ ടി യിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. കിളിമാനൂര്‍ രതീഷ്, ശുഭ ദമ്പതികളുടെ മകനാണ് സിദ്ധാര്‍ത്ഥ്. ഏകദേശം ഒരാഴ്ച മുമ്പായിരുന്നു കുട്ടിക്ക് പനി കൂടുതലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കിളിമാനൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ എസ്എടി […]

Kerala News

ഗുണ്ടാകുടിപക; ഇരട്ടക്കൊലപാതകക്കേസിലെ പ്രതി മണിച്ചന്‍ വെട്ടേറ്റ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാകുടിപ്പക അരങ്ങേറുന്നു. തലസ്ഥാനത്ത് വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തില്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി വെട്ടേറ്റു മരിച്ചു. 2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനാണ് (34) കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന തിരുമല സ്വദേശിയായ ഹരികുമാറിന് വെട്ടേറ്റു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് ലാല്‍, അരുണ്‍ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപത്തെ വഴയിലയിലെ ആറാംകല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം. മണിച്ചന്റെ തലയ്ക്ക് […]

Kerala News

തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമ യുവതിയെ നടുറോഡിലിട്ട് മര്‍ദിച്ചു

തിരുവനന്തപുരം ശാസ്താമംഗലത്ത് പട്ടാപ്പകല്‍ നടുറോഡില്‍ മോഷണക്കുറ്റം ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമ യുവതിയെ നടുറോഡിലിട്ട് മര്‍ദിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവമുണ്ടായത്. വള മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനമുണ്ടായത്. റോഡില്‍ വെച്ച് മറ്റൊരാള്‍ ചിത്രീകരിച്ച മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മര്‍ദ്ദനമേറ്റ് സ്ത്രീ നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദനമേറ്റ ശോഭയെന്ന സ്ത്രീയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടയുടെ അടുത്തുള്ള ബാങ്കില്‍ വന്നതാണെന്നു യുവതി പറയുന്നു. ബ്യൂട്ടി പാര്‍ലറില്‍ കയറിയിട്ടില്ല. കുട്ടി കൂടെയുണ്ടായിരുന്നു. ബാഗില്‍ കുട്ടിയുടെ യൂണിഫോമിനൊപ്പം […]

Kerala News

ബൈക്ക് വാടകക്ക് നല്‍കുന്ന കടയില്‍ തീപ്പിടുത്തം, 32 ബൈക്കുകള്‍ കത്തി നശിച്ചു

തിരുവനന്തപുരം മുട്ടത്തറയില്‍ ബൈക്ക് വാടകക്ക് നല്‍കുന്ന കടയില്‍ തീപ്പിടുത്തം. 32 ബൈക്കുകള്‍ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാന്‍ ഇരുന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. വാടകയ്ക്ക് കൊടുക്കുന്നതിനായി സൂക്ഷിച്ച ബൈക്കുകളാണ് കത്തി നശിച്ചത്. തീപ്പിടിത്തത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അതേസമയം ബൈക്കുകളുടെ ഷോറൂം ആയത് കൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സാഹചര്യവും ഉണ്ട്. ഇതും […]

Kerala News

തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം

  • 8th March 2022
  • 0 Comments

തലസ്ഥാനത്ത് രാത്രി മുഴുവൻ പൊലീസ് പട്രോളിംഗുള്ള നഗര ഹൃദയത്തിലുള്ള വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം . പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷമേഖലയിലെ രണ്ടു കടകളിൽ നിന്നാണ് രണ്ടേ മുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചത്. ഒരു കടയുടെ മുകളിലുള്ള ഗ്രില്ല് മുറിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിരിക്കുന്നത്. ഒന്നരയോടെയാണ് ആദ്യ കടയിൽ കയറിയത്. രണ്ടു കൗണ്ടറുകളിലായി വച്ചിരുന്ന പണം മോഷ്ടിച്ചു. ആദ്യ കടയിൽ നിന്ന് പുറത്തേക്കിറങ്ങിയ മോഷ്ടാവ് നാണയങ്ങളും മോഷ്ടിച്ച വസ്ത്രങ്ങളും അടങ്ങിയ കെട്ട് ഉപേക്ഷിച്ചു. ശേഷം തൊട്ടടുത്ത കടയിലേക്ക് […]

Kerala News

നാവായിക്കുളം സംഭവം; പിതാവിന്റേയും രണ്ടാമത്തെ കുട്ടിയുടേയും മൃതദേഹങ്ങളും കണ്ടെത്തി, കുടുംബകലഹമാണ് കാരണമെന്ന് പോലീസ് നിഗമനം

  • 2nd January 2021
  • 0 Comments

തിരുവനന്തപുരം നാവായിക്കുളത്ത് 11 വയസുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ വീട്ടിനുള്ളിലായും പിതാവിന്റെയും അനിയന്റെയും മൃതദേഹം കുളത്തില്‍ നിന്നും കണ്ടത്തി. നൈനാംകോണം സ്വദേശിയായ സഫീര്‍, മക്കളായ അല്‍ത്താഫ്, അന്‍ഷാദ് എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്നോടെയാണ് അല്‍ത്താഫിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന്് സഫീറിനായും അന്‍ഷാദിനായുമുള്ള തിരച്ചില്‍ ആരംഭിക്കുകയും വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള നാവായിക്കുളത്തെ ശങ്കര നാരായണ ക്ഷേത്രക്കുളത്തിനു സമീപം സഫീറിന്റെ ഓട്ടോറിക്ഷ കണ്ടെത്തുകയും ചെയ്തു. ഇതോടെ ഇരുവരും കുളത്തില്‍ ചാടിയിരിക്കാമെന്ന് […]

Kerala

മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകന് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി അറ്റന്ററായ പി.എന്‍. സദാനന്ദന്റെ (57) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അക്കൗണ്ടില്‍ എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എത്രയും വേഗം മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം നേടിക്കൊടുക്കാനായത്. സദാനന്ദന്റെ വിലയേറിയ സേവനങ്ങള്‍ നാട്ടുകാര്‍ എപ്പോഴും ഓര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുമ്പോഴാണ് ചൂര്‍ണിക്കര പഞ്ചായത്ത് […]

Kerala

സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തല്‍ അനിവാര്യം

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തല്‍ അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം. മൊഴികളില്‍ അറ്റാഷെയ്‌ക്കെതിരെ പരാമര്‍ശം ഉണ്ടെന്നും എന്‍ഐഎ സംഘത്തെ ദുബായില്‍ എത്തി മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പാര്‍ലമെന്ററി സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. ഫൈസര്‍ ഫരീദിന്റെ അടക്കം നാടുകടത്തല്‍ നടപടി വേഗത്തിലാക്കണമെന്നും ആവശ്യമുണ്ട്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ വിവരം നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലപാട് വ്യക്തമാക്കിയത്

Kerala

വ്യാപനം രൂക്ഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളായി 100 ഓളം തടവുകാര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 143 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ജയില്‍ ആസ്ഥാനവും രണ്ടുദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ജയിലിലെ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. സ്‌പെഷ്യല്‍ സബ് ജയിലിലെ ഒരാള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ക്കും പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധനാ ഫലങ്ങള്‍ വൈകുന്നേരത്തോടെ […]

Kerala

അഭയ കേസിലെ അമ്പതാം സാക്ഷി കൂറുമാറി

തിരുവനന്തപുരം: 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ അഭയ കേസിലെ അമ്പതാം സാക്ഷിയായിരുന്ന സിസ്റ്റര്‍ അനുപമ കൂറുമാറി. സിസ്റ്റര്‍ അഭയയോടൊപ്പം താമസിച്ച വ്യക്തിയാണ് സിസ്റ്റര്‍ അനുപമ. അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്ററുടെ ആദ്യ മൊഴി. എന്നാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് മൊഴി മാറ്റി പറയുകയായിരുന്നു സിസ്റ്റർ അനുപമ. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും മാസങ്ങളോളം അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ […]

error: Protected Content !!