Kerala

കോൺസുലേറ്റിലേക്ക് പല തവണ ബാഗുകൾ വാങ്ങി നൽകിയിരുന്നെന്ന് അറ്റാഷെയുടെ ഗൺമാന്റെ മൊഴി

  • 20th July 2020
  • 0 Comments

തിരുവനന്തപുരം: കോൺസുലേറ്റിലേക്ക് പല തവണ ബാഗുകൾ വാങ്ങി നൽകിയിരുന്നെന്ന് അറ്റാഷെയുടെ ഗൺമാൻ ജയഘോഷിന്റെ മൊഴി ഇക്കാര്യം ജയഘോഷ് എൻഐഎയോട് പറഞ്ഞു. സരിത്തിനൊപ്പം കോൺസുലേറ്റ് വാഹനത്തിലാണ് താൻ വിമാനത്താവളത്തിൽ പോയിരുന്നത്. ബാഗിൽ സ്വർണമാണെന്ന് അറിഞ്ഞിരുന്നില്ല. സ്വർണക്കടത്ത് വാർത്തയറിഞ്ഞപ്പോഴാണ് പ്രതികളെ വിളിച്ചതെന്നും ജയഘോഷ് പറഞ്ഞു. അതേസമയം ജയഘോഷിന്റെ മൊഴിയും ഫോൺകോൾ രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് എൻഐഎ അറിയിച്ചു. സ്വർണമടങ്ങിയ ബാഗ് പല തവണ ജയഘോഷ് കൊണ്ടുപോയെന്നും എൻഐഎ വ്യക്തമാക്കി. ജയഘോഷിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.

error: Protected Content !!