താനൂർ കസ്റ്റഡി മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തി; ഫൊറൻസിക് സർജനെതിരെ പോലീസ് റിപ്പോർട്ട്
താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട താമിർ ജിഫ്രിയെ പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സർജനെതിരെ പോലീസ് റിപ്പോർട്ട്. മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങൾ റിപ്പോർട്ടിൽ രേഖപ്പെടുത്തിയെന്നാണ് പോലീസ് ഭാഷ്യം. താമിറിന്റെ മരണ കാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഹവുമാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ ശരീരത്തിലേറ്റ പരുക്കുകൾ മരണ കാരണമായെന്ന് സർജൻ എഴുതി ചേർത്തത് ബോധപൂർവമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വരുന്നതിന് മുൻപ് മരണ കാരണം സ്ഥിരീകരിച്ചതിൽ ദുരൂഹത ഉണ്ടെന്നും […]
