National News

ദളിതരെ പ്രവേശിപ്പിച്ചില്ല; ക്ഷേത്രം അടച്ചുപൂട്ടി

തമിഴ് നാട്ടിലെ വില്ലുപുരത്ത് ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം അടച്ചു. മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മൻ ക്ഷേത്രമാണ് ബുധനാഴ്ച അടച്ചുപൂട്ടിയത്.പ്രദേശത്ത് ദളിതരും സവർണരുമായി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് അധികൃതരുടെ തീരുമാനം. ഈ വർഷം ഏപ്രിലിലാണ് ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്.ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ പല ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. ദളിത് വിഭാഗത്തിൽ പെട്ട ഒരാൾ ഏപ്രിലിൽ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ സവർണ ജാതിക്കാർ എതിർത്തു. പിന്നീട് ദളിതരെ അമ്പലത്തിൽ നിന്ന് വിലക്കി. ഇതിനു പിന്നാലെയാണ് ഇരു വിഭാഗങ്ങൾക്കുമിടയിൽ […]

error: Protected Content !!