സിപിഎമ്മിന് ആർഎസ്എസ് വിധേയത്വം: ടി.സിദ്ദിഖ് എംഎൽഎ
കുന്ദമംഗലം: വിഭജന, വർഗീയ ശക്തികൾക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ എതിർക്കുന്നതിലൂടെ സിപിഎമ്മിന്റെ ആർഎസ്എഎസ് വിധേയത്വമാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ റൈഡ് ഫോർ യൂണിറ്റി ബൈക്ക് റാലിയുടെ സമാപന പൊതുസമ്മേളനം കാരന്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയും സിപിഎമ്മുമല്ലാതെ ഇന്ത്യയിൽ മതനിരപേക്ഷത പുലരണമെന്നാഗ്രഹിക്കുന്ന എല്ലാവരും രാഹുൽ ഗാന്ധിയുടെ യാത്രയെ പിന്തുണക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജഥാ നായകൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് […]


