സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ പ്രതിരോധ സംവിധാനം നവകേരള നിര്‍മ്മാണത്തിന് ഊര്‍ജ്ജം പകരും – മന്ത്രി ടി.പി രാമകൃഷ്ണന്‍
സാമൂഹ്യനീതിവകുപ്പ് ആവിഷ്‌കരിച്ച സാമൂഹ്യ പ്രതിരോധ സംവിധാനം നവകേരള നിര്‍മ്മാണത്തിന് ഊര്‍ജ്ജം പകരുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇത് സാമൂഹ്യനവീകരണ പ്രക്രിയ കൂടിയായി വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രൊബേഷന്‍ സംവിധാനവും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹ്യപുനരധിവാസവും സ്ഥാപനേതര പരിവര്‍ത്തനമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ നടത്തുന്ന ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം പ്രൊബേഷനും മറ്റ് സാമൂഹ്യ പ്രതിരോധ സംവിധാനങ്ങളും സംബന്ധിച്ച നയം പ്രഖ്യാപിക്കുന്നത്. പ്രൊബേഷന്‍ ഉള്‍പ്പെടെ നിലവിലുള്ള […]
