ഇന്‍ഡിഗോ വിമാനത്തിന് നേരെ പാഞ്ഞടുത്ത് സ്വിഫ്റ്റ് കാര്‍, അപകടം ഒഴിവായത് തലനാരിഴക്ക്
ഇന്‍ഡിഗോ വിമാനത്തിന് നേരെ പാഞ്ഞടുത്ത് ഗോ-ഫസ്റ്റ് എയര്‍ലൈനിന്റെ കാര്‍. ഡല്‍ഹി വിമാനത്താവളത്തിനുള്ളിലായിരുന്നു അസാധാരണമായ സംഭവം നടന്നത്. ഇന്ന് രാവിലെ പാട്‌നയിലേക്ക് പുറപ്പെടാന്‍ വിമാനം തയ്യാറെടുക്കുന്നതിനിടെയാണ് ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ കാര്‍ വന്നത്. വിമാനത്തിന്റെ മുന്‍ഭാഗത്തെ വീലുമായി കൂട്ടിയിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്‍ഡിഗോയുടെ എ 320 നിയോ വിമാനത്തിനടിയില്‍ കാര്‍ അകപ്പെടുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. ഡല്‍ഹി എയര്‍പോര്‍ട്ടിലെ ടി2 ടെര്‍മിനലിലായിരുന്നു സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷിക്കും. അതേസമയം കാര്‍ ഡ്രൈവര്‍ […]
