Entertainment News

വാക്ക് പാലിച്ച് സുരേഷ് ഗോപി;രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകി,നന്ദി പറഞ്ഞ് താരങ്ങളും ആരാധകരും

  • 20th June 2022
  • 0 Comments

പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽനിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ്ഗോപി.ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന എസ്ജി 255 എന്ന് താല്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസാണ് സുരേഷ് ​ഗോപി സംഘടനക്ക് നൽകിത്. രണ്ട് ലക്ഷം രൂപ കൈമാറിയതായി നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്ക് നൽകിക്കഴിഞ്ഞു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി […]

Kerala News

മുതിര്‍ന്നവരുടെ കാലു തൊട്ടു വന്ദിക്കുന്നത് ആചാരമെന്ന് കെ സുരേന്ദ്രൻ,തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് എ. വിജയരാഘവന്‍,സംസ്‌കാരം ഇല്ലാത്തവരെ പറഞ്ഞ് മനസിലാക്കാനാകില്ലെന്ന് സുരേഷ് ഗോപി

  • 14th April 2022
  • 0 Comments

വിവാദ വിഷുക്കൈനീട്ടത്തിൽ സുരേഷ് ​ഗോപി എം.പിയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.വിഷുക്കൈനീട്ടം നൽകുമ്പോൾ മുതിർന്നയാളുകളുടെ കാലിൽ വന്ദിക്കുന്നത് നമ്മുടെ സംസ്കാരമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി ചെയ്തത് നല്ല കാര്യമാണ്. അതു ചിലര്‍ക്കു പിടിച്ചില്ല. അതാണ് വിവാദത്തിനു പിന്നില്‍.അതേസമയം സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറൊ അംഗം എ. വിജയരാഘവന്‍. ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. സുരേഷ് ഗോപി സിനിമയിലെ കഥാപാത്രമായി പെരുമാറുകയാണ്. സ്ത്രീകളെ […]

Kerala News

തമ്പ്രാൻമാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ,സുരേഷ് ​ഗോപിക്കെതിരെ ഷാനിമോൾ ഉസ്മാൻ

  • 14th April 2022
  • 0 Comments

സുരേഷ് ഗോപി എം പി യുടെ വിവാദ വിഷുക്കൈനീട്ടത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ.തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഇവർ പറഞ്ഞു .വിഷുക്കൈനീട്ടം നൽകുന്ന സുരേഷ് ​ഗോപിയുടെ കാലിൽ നിരവധിപേർ വരിയായി നിന്ന് തൊട്ടുവണങ്ങുന്ന വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കുറിപ്പിന്റെ പൂർണരൂപം പ്രിയ സുരേഷ് […]

Kerala News

കാറിലിരുന്ന് എം പി യുടെ കൈനീട്ട വിതരണം;കാൽ തൊട്ട് വണങ്ങി സ്ത്രീകൾ,വ്യാപക വിമർശനം

  • 13th April 2022
  • 0 Comments

വിവാദമായി സുരേഷ് ഗോപി എംപിയുടെ വിഷു കൈനീട്ടം വിതരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.കാറിലിരുന്ന് നടന്‍ വിഷുകൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം ആളുകള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ ആണിപ്പോൾ പുറത്തുവന്നത്. സുരേഷ് ഗോപിയുടെ പ്രവര്‍ത്തിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങളാണുയരുന്നത്,. പണം നൽകി കാൽ വണങ്ങിപ്പിക്കുന്നത് സുരേഷ് ​ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമെന്ന രീതിയിൽ ഒട്ടും അഭികാമ്യമായ പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയരുന്ന വിമർശനം. തന്റെ കാറില്‍ പണവുമായി […]

Kerala News

പിന്നിൽ ചൊറിയൻ മാക്രികൾ,നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളത് മോദിയുടേയോ സുരേഷ് ഗോപിയുടേയോ അല്ല ,വിഷു കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപി

  • 13th April 2022
  • 0 Comments

ക്ഷേത്രങ്ങളില്‍ സംഘടിപ്പിച്ച വിഷുക്കൈ നീട്ട പരിപാടി വിവാദമായതിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.ചൊറിയന്‍ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പരിഹസിച്ചു. ‘ചില വക്ര ബുദ്ധികളുടെ നീക്കം ഇതിനു നേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് ഞാന്‍ കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുതയുണ്ടായി. ഞാനതുദ്ദേശിച്ചിരുന്നില്ല അദ്ദേഹം പറഞ്ഞു.ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളതെന്നും […]

Entertainment News

ഇടവേളക്ക് ശേഷം വീണ്ടും പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി;പാപ്പന്‍ സെക്കന്റ് ലുക്ക് പോസ്റ്റര്‍

  • 1st March 2022
  • 0 Comments

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന പാപ്പന്‍ എന്ന ചിത്രത്തേയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.രണ്ട് ഗെറ്റപ്പുകളാണ് സുരേഷ് ഗോപിക്ക് ചിത്രത്തിലുള്ളത്. പൊലീസ് ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെ ചിത്രം അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.മാത്യൂസ് പാപ്പന്‍ ഐ.പി.എസായി പൊലീസ് വേഷത്തിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. 2012ലെ കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഇതിന് മുന്‍പ് പൊലീസ് വേഷത്തിലെത്തിയത്. സുരേഷ് ഗോപിയുടെ 252ാമത്തെ ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്.സലാം […]

Kerala News

ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണം ; സുരേഷ് ഗോപി എം പി

  • 20th February 2022
  • 0 Comments

ഗവർണർക്കെതിരായ വിമർശനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി എം പി. ‘അതി ശക്തമായ പിന്തുണയാണ് ഗവർണർക്ക്, അതൊരു ഭരണഘടന സ്ഥാപനമാണ് അതിനകത്ത് കുറച്ച് പക്വതയും മര്യാദയും കാണിക്കണം, തർക്കങ്ങൾ ഉണ്ടാകും അതിനെ രാഷ്ട്രീയപരമായിട്ടല്ലാതെ നേർ കണ്ണോടുകൂടി കാണണം. അത് കണ്ട് മനസിലാക്കണം’- സുരേഷ് ഗോപി പറഞ്ഞു. അതേസമയം ഗവർണർ വന്ന് നയപ്രഖ്യാപനം നടത്താൻ മാത്രം ഒരു ഉദ്യോഗസ്ഥനെ ബലി കൊടുക്കേണ്ടതില്ലായിരുന്നുവെന്ന് മുരളീധരൻ . ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നതോടെ കെ സുരേന്ദ്രന് പണിയില്ലാതെയായെന്നും മുരളീധരന്‍ […]

Entertainment News

സുരേഷ് ഗോപിക്ക് കൊവിഡ്

  • 19th January 2022
  • 0 Comments

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു.കോവിഡ് ബാധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ പനി മാത്രമാണ് തനിക്ക് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‍നമൊന്നും തനിക്ക് ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് കോവിഡ്-19 പോസിറ്റീവ് ആയി. ഞാൻ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ പൂർണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വളരെ കർശനമായിരിക്കണമെന്നും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും അഭ്യർത്ഥിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.അടുത്തിടെ മമ്മൂട്ടിയും കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചിരുന്നു. ഒരു ചെറിയ പനിയുണ്ട് […]

Kerala News

രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടേയും കാലു പിടിക്കാൻ തയ്യാറെന്ന് സുരേഷ് ഗോപി എം പി

  • 25th December 2021
  • 0 Comments

ആലപ്പുഴയിലെ ഇരട്ടകൊലപാതകത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എം പി.രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടേയും കാലു പിടിക്കാനും താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.ഓരോ കൊലപാതകവും, അതിന് എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം തകർക്കുന്നത് ഒരു രാജ്യത്തിന്റെ വളർച്ചയെയാണ് ബാധിക്കുന്നതെന്ന് വളർന്നു വരുന്ന കുഞ്ഞുങ്ങൾ, അവരുടെ മനോനില, നഷ്ടപ്പെട്ടവരുടെ ആൾക്കാരുടെ കുഞ്ഞുങ്ങൾ മാത്രമല്ല സമൂഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സിൽ കളങ്കമായി അവരെ ഒരു മോശപ്പെട്ട സംസ്കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ളതാണെന്ന് […]

Entertainment News

തിയറ്റർ പൂരപ്പറമ്പാക്കാൻ തമ്പാൻ വരുന്നു; കാവൽ നവംബര്‍ 25ന് പ്രദർശനത്തിന്

  • 20th November 2021
  • 0 Comments

നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനാകുന്ന കാവൽ നവംബർ 25ന് പ്രദർശനത്തിനെത്തുന്നു. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് ചിത്രം. കേരളത്തിൽ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറക്കുന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് കാവൽ. തമ്പാൻ എന്നാണ് ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. സുരേഷ് ഗോപിയെ കൂടാതെ രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്..സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, […]

error: Protected Content !!