‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ രണ്ടാം ഭാഗം വരുന്നു;പ്രഖ്യാപനവുമായി നിര്‍മ്മാതാവ്
സിബി മലയില്‍ ചിത്രം ‘സമ്മര്‍ ഇന്‍ ബത്‌ലഹേ’മിന് രണ്ടാം ഭാഗം ഒരുങ്ങുന്നു.സുരേഷ് ഗോപി, മഞ്ജു വാരിയര്‍, ജയറാം, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ എത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗം 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്നതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കറാണ് അറിയിച്ചത്. ചിത്രത്തിൽ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു, മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച അതിഥി വേഷങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലിന്റെ നിരഞ്ജന്‍. ചിത്രത്തില്‍ ആരാണ് ജയറാമിന് പൂച്ചയെ അയച്ചത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ഈ ചോദ്യത്തിനുള്ള ഉത്തരം […]
